Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ കനത്ത...

ഡൽഹിയിൽ കനത്ത മഴ : റെഡ് അലർട്ട് :2 മരണം

ന്യൂഡൽഹി : ഡൽഹിയിൽ കനത്ത മഴ. നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ​ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി–എൻസിആർ മേഖലയിൽ മഴ ശക്തമായത്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അ‍ഞ്ചാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളക്കെട്ടിൽ വീണ് ഒരു സ്ത്രീയും കുഞ്ഞും മരിച്ചു . ​ന​ഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.വിമാന സർവീസുകളെയും മഴ ബാധിച്ചു.ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാനിരുന്ന പത്തോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴ : 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,...

പരുമല പള്ളിപ്പെരുന്നാൾ 26 ന് കൊടിയേറും

പത്തനംതിട്ട: പരിശുദ്ധ പരുമല തിരുമേനിയുടെ 126 -ാമത് ഓർമപ്പെരുന്നാളിന് 26നു കൊടിയേറും. നവംബർ ഒന്ന്, രണ്ട് തീയതികളിലാണ് പ്രധാന പെരുന്നാളെന്ന് പരുമല സെമിനാരി കൗൺസിൽ സെക്രട്ടറി ബിജു ഉമ്മനും മാനേജർ കെ.വി.പോൾ റമ്പാൻ...
- Advertisment -

Most Popular

- Advertisement -