പത്തനംതിട്ട: ബിജെപി പത്തനംതിട്ട ജില്ലാ നേതൃ യോഗം സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് അഡ്വ. വിഎ സൂരജ് അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് യോഗം അന്ത്യാഞ്ജലി അർപ്പിച്ചു.
ദേശീയ കൗൺസിൽ അംഗങ്ങളായ വി എൻ ഉണ്ണി, വിക്ടർ ടി തോമസ്, മേഖലാ സംഘടനാ ജനറൽ സെക്രട്ടറി സുരേഷ് ബാബു,മേഖല ജനറൽ സെക്രട്ടറി പി ആർ ഷാജി, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ബിനുമോൻ, മൈനോറിറ്റി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, ജില്ലാ ഭാരവാഹികളായ അജിത് പുല്ലാട്, എം അയ്യപ്പൻകുട്ടി, വിജയകുമാർ മണിപ്പുഴ, എം എസ് അനിൽ, ഗോപാലകൃഷ്ണ കർത്താ, ബിന്ദു പ്രസാദ്, ബിന്ദു പ്രകാശ്, അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ്, സലിംകുമാർ, മീന എം നായർ, പ്രസന്നകുമാർ കുറ്റൂർ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ എസ്, യുവമോർച്ച ജില്ലാ പ്രസിഡണ്ട് നിതിൻ എസ് ശിവ, ഒബിസി മോർച്ച ജില്ലാ പ്രസിഡണ്ട് എം എസ് മുരളി, മൈനോറിറ്റി മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് മാത്യു, കർഷകമാർച്ച ജില്ല ഇൻചാർജ് വിജയകുമാർ മൈലപ്ര, ബിജെപി മണ്ഡലം പ്രസിഡണ്ടുമാരായ സൂരജ് ഇലന്തൂർ, ദീപ ജി നായർ, അനിൽ നെടുമ്പള്ളി, വിനോദ് കെ ആർ, സിനു എസ് പണിക്കർ, സന്തോഷ് വടശ്ശേരിക്കര, രഞ്ജിത്ത് മാളിയേക്കൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി എസ് പ്രകാശ്, ബൈജു കോട്ട, അഡ്വ.അരുൺ താന്നിക്കൽ, അഡ്വ. ജി നന്ദകുമാർ, വിജയകുമാർ പള്ളിക്കൽ, പ്രവീൺ, അരുൺ അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു.