Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsഅന്തരിച്ച നിരണം...

അന്തരിച്ച നിരണം പഞ്ചായത്ത്  മുൻ പ്രസിഡൻ്റ് ലതാ പ്രസാദിൻ്റെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും

തിരുവല്ല: ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ച നിരണം പഞ്ചായത്ത്  മുൻ പ്രസിഡൻ്റും സിപിഐ എം നിരണം ലോക്കൽ കമ്മറ്റി അംഗവുമായ കൂത്തുനടയിൽ ദേവീപ്രസാദം വീട്ടിൽ ലതാ പ്രസാദ് (56) ൻ്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ സംസ്കരിക്കും. പരുമല സെൻ്റ് ഗ്രിഗോറിയോസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 8 മണിയോടെ വിലാപയാത്രയായി നാട്ടിലേക്ക് കൊണ്ടു പോകും.

തുടർന്ന് മൂന്ന് സ്ഥലങ്ങളിൽ പൊതുദർശനത്തിന് വയ്ക്കും. 9 ന് നിരണം പഞ്ചായത്തു മുക്കിലെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിലും 10.30 ന്  പഞ്ചായത്താഫീസിലും 11.30 ന് നിരണം സെൻ്റ് മേരീസ് വലിയപള്ളി ആഡിറ്റോറിയത്തിലുമാണ് പൊതുദർശനത്തിന് വയ്ക്കുന്നത്. വൈകിട്ട് 3.30ന് വീട്ടിലെത്തി നാലു മണിയോടെ സംസ്കരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചു നിൽക്കും : പ്രധാനമന്ത്രി

വാഷിം​ഗ്ടൺ : ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും യുഎസും ഒരുമിച്ചു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.നിയമവിരുദ്ധമായി യുഎസിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരനെയും തിരികെ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു .യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനൊപ്പം മാദ്ധ്യമങ്ങളെ...

പെരുമ്പാവൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം

കൊച്ചി : പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം. അഞ്ചു പേർക്ക് പരിക്ക് .രാവിലെ ആറ് മണിയോടെയാണ് സംഭവം.മലയാറ്റൂര്‍ സ്വദേശി സദന്‍ (55) ആണ് മരിച്ചത്.പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്...
- Advertisment -

Most Popular

- Advertisement -