Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsആറ്റിങ്ങലില്‍ യുവാവ്...

ആറ്റിങ്ങലില്‍ യുവാവ് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു കൊന്നു

ആറ്റിങ്ങൽ : ആറ്റിങ്ങലില്‍ യുവാവ് ഭാര്യാ മാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു.ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രീതയുടെ മരുമകൻ വർക്കല മംഗലത്തുവീട്ടിൽ അനിൽ‌ കുമാറിനെ (40) ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രീതയുടെ ഭർത്താവ് ബാബു പരുക്കുകളോടെ ആശുപത്രിയിലാണ്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.സംഭവസമയത്ത് പ്രീതയും ഭര്‍ത്താവ് ബാബുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. അനിൽകുമാർ‌ ഭാര്യയുമായി പിണക്കത്തിലായിരുന്നു.കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് മഴ കനക്കുന്നു:പലയിടങ്ങളിലും വെള്ളക്കെട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ...

മോശമായി പെരുമാറി : പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പരാതിയുമായി വനിതാ നിർമാതാവ്

കൊച്ചി : പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പരാതിയുമായി വനിതാ നിർമാതാവ്.അസോസിയേഷൻ യോഗത്തിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചുമെന്നുമാണ് പരാതി. ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍...
- Advertisment -

Most Popular

- Advertisement -