Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീ പത്മനാഭ...

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ  നിറപുത്തരി ആഘോഷം 12 ന്

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ആഘോഷം 12 ന്  രാവിലെ 09.45നും 6.30നും ഇടക്കുള്ള മുഹൂർത്തത്തിൽ നടക്കും. പത്മതീർത്ഥകുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്നും വാദ്യാഘോഷങ്ങളോടെ തിരുവമ്പാടി കുറുപ്പ് തലയിലേററി  കതിർകറ്റകൾ കിഴക്കേ നാടകശാല മുഖപ്പിൽ എത്തിക്കും.

പുണ്യാഹം ചെയ്ത് ശേഷം ആഴാതി തലച്ചുമടായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തിൽ ദന്തം പതിപ്പിച്ച സിംഹാസനത്തിൽ വെയ്ക്കും. തുടർന്ന്  പെരിയനമ്പി കതിർപൂജ നിർവ്വഹിച്ചശേഷം ശ്രീപത്മനാഭസ്വാമിയുടെയും, മറ്റ് ഉപദേവന്മാരുടെയും ശ്രീകോവിലുകളിൽ കതിർ നിറയ്ക്കും  തുടർന്ന് അവൽ നിവേദ്യവും നടക്കും.

ഇതിനായുള്ള കതിരുകൾ ഈ വർഷവും തിരുവനന്തപുരം നഗരസ
പുത്തരിക്കണ്ടം മൈതാനത്ത് പ്രത്യേകം ഒരുക്കിയിട്ടുള്ള സ്ഥലത്ത് കൃഷി ചെയ്ത്  ക്ഷേത്രത്തിൽ എത്തിക്കും. കൂടാതെ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഗ്രാമത്തിൽ നിന്നും വരുന്ന കതിരുകളും നിറപുത്തരിക്കായി ഉപയോഗിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആഴ്ചതോറുമുള്ള വിര്‍ച്വല്‍ തൊഴില്‍ മേളകള്‍

പത്തനംതിട്ട : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ നാളെ (10) ശനിയാഴ്ച തോറുമുള്ള തൊഴിൽ മേളകള്‍ പുനരാരംഭിക്കുന്നു. ജില്ലയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായിട്ടാണ് ഈ വിര്‍ച്വല്‍ തൊഴിൽ മേളകള്‍ നടക്കുന്നത്. നിലവിലുണ്ടായിരുന്ന...

അസം റൈഫിൾസ് എക്സാമിനേഷൻ 2026 : 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, എസ് എസ് എഎഫ് എന്നിവയിൽ കോൺസ്റ്റബിൾ തസ്തികയിലേക്കും, അസം റൈഫിൾസിൽ റൈഫിൾസ്മാൻ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്കും സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു .ഏകദേശം 48,954...
- Advertisment -

Most Popular

- Advertisement -