Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാവേലി വേഷത്തിലെത്തിയ...

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു : തട്ടുകടക്കാരനെതിരെ കേസെടുത്തു

കായംകുളം : കായംകുളത്ത് മാവേലി വേഷം കെട്ടിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചതായി പരാതി.കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവിനാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. സംഭവത്തിൽ തട്ടുകടക്കാരനെതിരെ കായംകുളം പൊലീസ് കേസെടുത്തു.

അവിട്ടം ദിനത്തിലാണ് സംഭവം നടന്നത്.അവിട്ടം ദിനത്തിൽ മാവേലി വേഷത്തിലെത്തി ഓരോ സ്ഥാപനങ്ങളിൽ കയറുന്നതിനിടെ തട്ടുകടയിൽ എത്തി ചായ കുടിച്ച ശേഷം കടക്കാരനുമായി വാക്ക് തർക്കമുണ്ടായി. വാക്കു തർക്കത്തിനിടെ കടക്കാരൻ പലഹാരം വറത്തു കൊണ്ടിരുന്ന തിളച്ച എണ്ണ എടുത്ത് മുഖത്ത് ഒഴിച്ചു എന്നാണ് പരാതി. ചന്ദ്രബാബുവിന്റെ മുഖത്തും കൈയ്യിലും പൊള്ളലേറ്റു.

അതേസമയം, പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ എണ്ണ അബദ്ധത്തിൽ വീണതാണെന്നാണ് തട്ടുകട ഉടമയുടെ വാദം.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാറമേക്കാവിന്റെ വെടിക്കോപ്പ് നിർമാണത്തിന് സ്റ്റോപ്പ് മെമോ നൽകി ജില്ലാ കളക്ടർ

തൃശ്ശൂർ : തൃശ്ശൂർ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവിന്റെ വെടിക്കോപ്പ് നിർമാണത്തിന് സ്റ്റോപ്പ് മെമോ നൽകി പാലക്കാട് ജില്ലാ കളക്ടർ.പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. അതേസമയം ,ഇത്തവണ വെടിക്കെട്ടിനില്ലെന്ന്...

മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

പത്തനംതിട്ട: ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. കുറ്റപ്പുഴയില്‍ രണ്ടും പെരിങ്ങരയില്‍ ഒന്നും ക്യാമ്പുകളാണ് പുതുതായി  തുറന്നത്. കുറ്റപ്പുഴയില്‍ തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലും മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലും പെരിങ്ങര...
- Advertisment -

Most Popular

- Advertisement -