Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതെരഞ്ഞടുപ്പ് തോല്‍വി:...

തെരഞ്ഞടുപ്പ് തോല്‍വി: സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം

കോട്ടയം: തെരഞ്ഞടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം. സര്‍ക്കാരിന് ജനകീയ മുഖമുണ്ടായില്ലെന്ന് പറഞ്ഞ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, സിപിഎം ക്രോസ് വോട്ട് ചെയ്‌തെന്നും ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

സര്‍ക്കാര്‍ നടപ്പാക്കിയ വികസനം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. പിണറായി വിജയന്റെ പ്രസ്താവനകള്‍ തിരിച്ചടിയായെന്നും സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വിമര്‍ശനം ഉണ്ടായി .മുന്നണി മാറ്റ ചര്‍ച്ചയില്‍ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും എതിരെ വിമര്‍ശനം ഉയര്‍ന്നു. തുടരും പോസ്റ്റിട്ടത് തിരിച്ചടി ആയെന്നായിരുന്നു വിമര്‍ശനം
തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളാണ് നടന്നത്. പാര്‍ട്ടി മത്സരിച്ച എല്ലാ മേഖലയില്‍ നിന്നും നേതാക്കള്‍ എത്തി.

ഇവിടെയെല്ലാം സിപിഎം പ്രവര്‍ത്തകരുടെ വോട്ട് ലഭിച്ചില്ലെന്നാണ് വിലയിരുത്തലുണ്ടായത്. ക്രോസ് വോട്ടിംഗിനെ കുറിച്ച് വിശദമായി അന്വേഷിച്ച് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം അവസാനം സമര്‍പ്പിക്കാനും തീരുമാനിച്ചു. ജോസഫ് വിഭാഗം യുഡിഎഫ് തരംഗത്തില്‍ വിജയിച്ചതാണ്. അവരുടെ ക്ഷണം പരിഹാസത്തിന്റെ ഭാഗമാണെന്നും ജോസ് കെ മാണി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചുച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ നിലവിൽ ഒഴിവുളള തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, ട്രേഡ്‌സ്മാൻ...

ജമ്മു കശ്മീരില്‍ ഭീകരാക്രമണം : ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു.ഛത്തീസ്ഗഢിൽ നിന്നുള്ള രണ്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികള്‍ക്ക് നേരെ ഭീകരര്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക...
- Advertisment -

Most Popular

- Advertisement -