Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിലെ പ്രളയബാധിത...

പത്തനംതിട്ടയിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 10000 രൂപ ധനസഹായം : 25.64 കോടി രൂപ അനുവദിച്ചു

പത്തനംതിട്ട : പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച പത്തനംതിട്ട ജില്ലയിലെ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസമായി 25.64 കോടി രൂപ അനുവദിച്ചു. പ്രളയബാധിതരായ 25,648 കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമാക്കുന്നതിനാണ് തുക വിനിയോഗിക്കുന്നത്. ഒരു കുടുംബത്തിന് 10,000 രൂപ വീതമാണ് ധനസഹായം.

ആകെ തുകയായ 25.64 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) എന്നിവയിൽ നിന്നാണ് അനുവദിച്ചത്.സഹായധനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ തുക വൈകാതെ തന്നെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലെ സ്വർണം അന്യ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ ഉപയോ​ഗിച്ചു : സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ

തിരുവനന്തപുരം : ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ മൊഴി.സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്,...

അനുമതിയില്ലാതെ ഓപ്പൺ വോട്ട് : കണ്ണൂരിലെ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

കണ്ണൂർ : അനുമതിയില്ലാതെ ഓപ്പൺ വോട്ട് ചെയ്തു എന്ന പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് കേസെടുത്തു.അഴീക്കോട് പഞ്ചായത്ത് അംഗമായ സി. ഷംനയ്ക്കെതിരെയാണ് വളപട്ടണം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വോട്ടെടുപ്പ് നടപടികളിൽ...
- Advertisment -

Most Popular

- Advertisement -