Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഇടവപ്പാതി 26-ന്...

ഇടവപ്പാതി 26-ന് തുടങ്ങും – കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവപ്പാതി മഴക്കാലം (തെക്കു പടിഞ്ഞാറൻ കാലവർഷം) 26-ന് തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇനിയുള്ള ദിവസങ്ങളിലും കേരളത്തിൽ ശക്തമായ മഴ തുടരാനാണ് സാധ്യത. തെക്കുപടിഞ്ഞാറൻ കാലവർഷം കരയിൽ ആദ്യം കടക്കുന്നത് കേരളത്തിലാണ്.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ശനിയാഴ്ച എത്തുമെന്നാണ് പ്രവചനം. കേരളത്തിലേക്കു വ്യാപിക്കാൻ പത്തു ദിവസമെടുക്കും. കഴിഞ്ഞവർഷം
മേയ് 27-നാണ് എത്തിയിരുന്നത്.

ശനിയാഴ്ച ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പ്
നൽകി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകൾക്കാണിത്. ഞായറാഴ്ച എട്ട് ജില്ലകളിൽ കനത്തമഴ പ്രതീക്ഷിക്കുന്നുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണിത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

പത്തനംതിട്ട : അട്ടത്തോട്ടിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് പടിഞ്ഞാറേ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വദേശി രത്നാകരൻ (57) ആണ് മരിച്ചത്. ഞായർ അർധരാത്രിയിൽ നടന്ന സംഭവത്തിൽ ഭാര്യ...

പഹല്‍ഗാം ആക്രമണം : സൈനിക നീക്കത്തിന് തയാറായി കര-വ്യോമ-നാവിക സേന

ന്യൂഡൽഹി : പഹല്‍ഗാം ആക്രമണത്തിൽ സൈനിക നീക്കത്തിന് തയാറായി കര-വ്യോമ-നാവിക സേന. രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ വീണ്ടും നടപടി തുടങ്ങി. ലഷ്‌കര്‍ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദ് തദ്വയുടെ...
- Advertisment -

Most Popular

- Advertisement -