Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsKochiകാസർഗോഡ് ഗവ....

കാസർഗോഡ് ഗവ. കോളേജ് മുൻ പ്രിൻസിപ്പാളിനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി :കാസർഗോഡ് ഗവ. കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. എം രമയ്ക്കെതിരെയുള്ള അച്ചടക്ക നടപടികൾ ഹൈക്കോടതി റദ്ദാക്കി.രമയ്ക്കെതിരായ അന്വഷണം ഏകപക്ഷീയമാണെന്നും ആരോപണങ്ങൾ നിലനിൽക്കില്ലെന്നും കോടതി അറിയിച്ചു.നടപടികളിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്നും കോടതി വിലയിരുത്തി. അധ്യാപികയെ തടഞ്ഞുവച്ചതടക്കമുള്ള പരാതികളിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി ചോദിച്ചു.

എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോളജിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നതായും ലഹരി വിൽപന ഉണ്ടെന്നുമുള്ള രമയുടെ ആരോപണത്തിനെതിരെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ പരാതിയിലാണ് സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചത്.സര്‍വീസിന്റെ അവസാന പ്രവൃത്തി ദിവസം രമക്കെതിരെ ഇറക്കിയ കുറ്റപത്രവും ഉന്നത വിദ്യാഭ്യാസ മന്ത്രി എടുത്ത വകുപ്പുതല അന്വേഷണവും ഹൈക്കോടതി റദ്ദാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ചു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭാസ...

ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യക്ക് : അഭിനന്ദന പ്രവാഹം

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോക ചാംപ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദന പ്രവാഹം.മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ ജനങ്ങൾക്കുവേണ്ടി അഭിനന്ദിക്കുന്നതായും, രാജ്യത്തെ മുഴുവൻ ജനങ്ങളും ഈ നേട്ടത്തിൽ...
- Advertisment -

Most Popular

- Advertisement -