Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsഓപ്പറേഷൻ തൂഫാൻ:...

ഓപ്പറേഷൻ തൂഫാൻ: 23.250  ലിറ്റർ വാറ്റ് ചാരായവും 48.3 1 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു: രണ്ടുപേർ അറസ്റ്റിൽ

റാന്നി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയുടെ ഭാഗമായി, വൻതോതിൽ വാറ്റുചാരായവും കഞ്ചാവും കൈവശം വെച്ച രണ്ട് യുവാക്കളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ  റാന്നി പുതുശേരിമല പാറക്കലേത്ത് പടി  കാരക്കാട് ഹൗസിൽ ജസ്റ്റിൻ തോമസ് (34), പുതുശ്ശേരി മല ഇടക്കുന്നത്ത് വീട്ടിൽ ബിജീഷ്  എസ്.വിജയൻ (34) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച 23.250 ലിറ്റർ വാറ്റുചാരായവും , 48.31 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഒന്നാംപ്രതി ജസ്റ്റിൻ തോമസിന്റെ വീടിന് പിൻവശത്തെ കുഴിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ചാരായം ഒളിപ്പിച്ചിരുന്നത്. ഇയാളുടെ ശരീരത്തിൽ നിന്നു തന്നെയാണ് കഞ്ചാവും കണ്ടെടുത്തത്.

റാന്നി എസ് എച്ച് ഒ സിബി.എസ്, സിപിഒ മാരായ രാഹുൽ, അസ്‌ലാൻ, ആഞ്ചലോ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് അയ്യപ്പന്മാർക്ക് സൗജന്യ ഫിസിയോതെറാപ്പിയുമായി ആരോഗ്യ പ്രവർത്തകർ

ശബരിമല: മലകയറിയെത്തുന്ന അയ്യപ്പന്മാർക്ക് അനുഭവപ്പെടുന്ന പേശീവലിവ്, സന്ധി പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാൻ സൗജന്യ ഫിസിയോതെറാപ്പിയുമായി ആരോഗ്യ പ്രവർത്തകർ സന്നിധാനത്ത്. പത്തനംതിട്ടയിലെ  റീഹാബിലിറ്റേഷൻ-പാലിയേറ്റീവ് കെയർ സെന്ററും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപിസ്റ്റ് എന്നിവർ ചേർന്ന്...

ക്രിസ്തുസ്‌നേഹത്തെ മനുഷ്യ സ്‌നേഹത്തിന്റെ ഭാവമാക്കിയ മഹാനുഭാവനാണ് ജോസഫ് മാര്‍ത്തോമ്മ: സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി

തിരുവല്ല: ക്രിസ്തുസ്‌നേഹത്തെ മനുഷ്യസ്‌നേഹത്തിന്റെ ഭാവമാക്കിയ മഹാനുഭാവനാണ് ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത എന്നും ആത്മീയതയെ ആരാധനാലയങ്ങളുടെ ചുമരുകളില്‍ ഒതുക്കാതെ മനുഷ്യ സമൂഹത്തിലേക്ക് കൊണ്ടുവന്ന വ്യക്തിത്വമായിരുന്നു മെത്രാപ്പോലീത്തായെന്നും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പ്രസ്താവിച്ചു. കേരളാ കൗണ്‍സില്‍...
- Advertisment -

Most Popular

- Advertisement -