Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsരാജ്യം മുഴുവന്‍...

രാജ്യം മുഴുവന്‍ ഒറ്റ തിരഞ്ഞെടുപ്പാക്കണമെന്നും ഇടയ്ക്കുള്ള തിരഞ്ഞെടുപ്പ്  വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു : സുരേഷ് ഗോപി

തൃശൂർ : രാജ്യം മുഴുവന്‍ ഒറ്റ തിരഞ്ഞെടുപ്പാക്കണമെന്നും ഇടയ്ക്കിടയ്ക്ക് തിരഞ്ഞെടുപ്പ് വരിക വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.  ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

തിരഞ്ഞെടുപ്പ് കാലത്ത് ഉച്ചഭാഷിണികളുടെ അതിപ്രസരമാണ് കാണാന്‍ സാധിക്കുന്നതെന്നും,  ഈര്‍ക്കിലിപ്പാര്‍ട്ടികളുടേയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടേയും അടക്കം എണ്ണം കൂടി. എല്ലാവരും കൂടി വീടുകള്‍ കയറിയിറങ്ങുകയാണ്.  പ്രചാരണത്തിനുള്ള ദിവസം ചുരുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

മൂന്ന് വര്‍ഷം മൂന്ന് തിരഞ്ഞെടുപ്പുകള്‍ വരുന്നതോടുകൂടി മൂന്ന് പിരിവുകള്‍ വരികയാണെന്നും, കച്ചവടക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കൃത്യമായി പിരിവ് കൊടുത്തില്ലെങ്കില്‍  ഭീഷണി വരെ നേരിടേണ്ടി വരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണം: നോർക്ക

തിരുവനന്തപുരം : വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്മെന്റ്...

ബോട്ട് ഡ്രൈവര്‍ താത്കാലിക നിയമനം

ആലപ്പുഴ : തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റര്‍/റെസ്‌ക്യു ബോട്ടിലേക്ക് ബോട്ട് ഡ്രൈവറെ താല്‍കാലികമായി നിയമിക്കുന്നു.  നാല് ഒഴിവുകളാണുള്ളത്.  700 രൂപയാണ് ദിവസ വേതനം.  അപേക്ഷകര്‍ക്ക് ഏഴാംക്ലാസും കേരള സ്റ്റേറ്റ് പോര്‍ട്ട്...

ജോബ് ഡ്രൈവ്

- Advertisment -

Most Popular

- Advertisement -