Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ നാലംഗ...

യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു: കാറും തകർത്തു

തിരുവല്ല:കുറ്റപ്പുഴക്ക് സമീപം കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു.  തൃശ്ശൂർ മണ്ണുത്തി തത്ത്യാലിക്കൽ ശരത് ( 23 ) നാണ് മർദ്ദനമേറ്റത്. ഇയാൾ സഞ്ചരിച്ച കാറും സംഘം അടിച്ചു തകർത്തു.

തിങ്കളാഴ്ച രാത്രി 10 മണിയോടെ പായിപ്പാട് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ നിർത്തിയ ശേഷം ഇയാളെ അതേ കാറിൽ തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിക്രൂരമായി മർദ്ദിച്ച ശേഷം ശരത്തിനെ ചൊവ്വാഴ്ച  പുലർച്ചെ ആറുമണിയോടെ കവിയൂർ  മാകാട്ടി കവലയിൽ റോഡിൽ ഉപേക്ഷിച്ച ശേഷം കാർ അടിച്ച് തകർത്ത് സംഘം കടന്നു കളയുകയായിരുന്നു.

തിരുവല്ല സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കൊയിലാണ്ടി രാഹുലും സംഘവും ആണ് തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത് എന്ന് ശരത് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന ശരത്തിനെ സമീപവാസികൾ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവ ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ലാ പോലീസ്  പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഭ്യസ്തവിദ്യര്‍ക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള സഹായം സർക്കാർ ഉറപ്പാക്കും: മന്ത്രി പി പ്രസാദ്

ആലപ്പുഴ : അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച ജോലി കണ്ടെത്തുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററും...

യു എസിൽ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അഞ്ച് മരണം

മയാമി : യുഎസിലെ മയാമി രാജ്യാന്തര വിമാനത്തിൽ ആമസോണിന്റെ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ച് 5 മരണം. 5 പേർക്ക് പരുക്ക്. പോർട്ടറീക്കോയിലെ സാൻ ഹ്വാനിൽനിന്ന് മയാമിയിലേക്ക് വന്ന ബോയിങ്...
- Advertisment -

Most Popular

- Advertisement -