Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മണ്ഡലകാലം...

ശബരിമല മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം: നെയ്യ്- ശര്‍ക്കര കരാറായിൽ തീരുമാനമായില്ല

പത്തനംതിട്ട: ശബരിമലയിലെ അരവണ പ്രതിസന്ധി തുടരാന്‍ സാധ്യതയേറുന്നു. അരവണ പ്ലാന്റ് നവീകരണം ഒക്ടോബര്‍ 13നേ പൂര്‍ത്തിയാകൂ. രണ്ടുദിവസം ട്രയല്‍. തുലാമാസ പൂജയ്‌ക്ക് ഒക്ടോബര്‍ 17ന് വൈകിട്ട് നട തുറക്കുംമുമ്പ് അരവണ തയാറാകണം. കന്നിമാസ പൂജയ്‌ക്കുണ്ടായതു പോലെ തുലാമാസ പൂജയ്‌ക്കും തിരക്കു വര്‍ധിക്കാം. അങ്ങനെയെങ്കില്‍ അടുത്ത മാസപൂജയ്‌ക്കും അരവണ പ്രതിസന്ധിയുണ്ടാകും.

തുലാമാസ പൂജ കഴിഞ്ഞാല്‍ മണ്ഡലകാലത്തിന് 25 ദിവസം മാത്രം. ഇതിനിടെ 70 ലക്ഷം കണ്ടെയ്‌നര്‍ അരവണ എങ്ങനെയുണ്ടാക്കുമെന്നതാണ് ആശങ്ക. ശര്‍ക്കരക്കരാറിനുള്ള സമയം അതിക്രമിച്ചു. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത അന്നപൂര്‍ണ ഗ്രൂപ്പിനാണ് കരാര്‍ നല്കാന്‍ നിശ്ചയിച്ചത്. കിലോയ്‌ക്ക് 46.86 രൂപ നിരക്കില്‍ കരാറുറപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിലയെക്കാള്‍ 7.51 രൂപ കൂടുതല്‍. കിലോയ്‌ക്ക് 39.35 രൂപയ്‌ക്കായിരുന്നു കഴിഞ്ഞ വര്‍ഷം കരാർ.

മുന്‍വര്‍ഷങ്ങളില്‍ കരാറുകാര്‍ സന്നിധാനത്തെ ഗോഡൗണില്‍ ശര്‍ക്കരയെത്തിച്ചിരുന്നു. ഇത്തവണ പമ്പയിലേ എത്തിക്കൂ. ബോര്‍ഡിന്റെ സ്വന്തം ചെലവില്‍ സന്നിധാനത്തേക്കു ശര്‍ക്കര മാറ്റണം. പമ്പയില്‍ നിന്നുള്ള കടത്തുകൂലി ഉള്‍പ്പെടെ ബോര്‍ഡിന് ഇത്തവണ നാലുകോടി രൂപയിലധികം ചെലവാകും. അതിനാല്‍ കരാറില്‍ ഒപ്പിട്ടിട്ടില്ല. നെയ്യുകാര്യത്തിലും പ്രതിസന്ധിയാണ്.

പുറത്തുനിന്നു നെയ്യ്‌ക്കു പകരം അയ്യപ്പഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ്, അപ്പവും അരവണയുണ്ടാക്കാനും പൂജയ്‌ക്കും ഉപയോഗിച്ചാല്‍ മതിയെന്നാണ് തീരുമാനം. വിവിധ കമ്പനികളുടെ നെയ്യാകും ഭക്തര്‍ സമര്‍പ്പിക്കുക.  അതിനാൽ ഗുണ നിലവാരം വിലയിരുത്തേണ്ടതുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശേരി റവന്യൂടവറിന്റെ ശോച്യാവസ്ഥ : കേരളാ കോണ്‍ഗ്രസ് സമരത്തിലേക്ക്

ചങ്ങനാശേരി : ചങ്ങനാശേരി റവന്യൂടവറിന്റെ ശോച്യാവസ്ഥ പരിഹരിക്കുക എന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് സമരപരിപാടികള്‍ ആരംഭിച്ചു. ദീര്‍ഘനാളുകളായി തകരാറിലായ ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമാക്കുക, ടോയിലറ്റുകളുടെ കേടുപാടുകള്‍ പരിഹരിച്ച് ഉപയോഗക്ഷമമാക്കുക, കുടിവെള്ളം ലഭ്യമാക്കുക, പരിസരങ്ങള്‍...

ഉതൃട്ടാതി ജലോത്സവം: വഞ്ചിപ്പാട്ട് പഠന കളരി സമാപിച്ചു

ആറന്മുള : ഉതൃട്ടാതി ജലോത്സവത്തിന് മുന്നോടിയായി 52 പള്ളിയോട കരകളെ ഉൾപ്പെടുത്തി പള്ളിയോട സേവാ സംഘവും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് പഠന കളരി സമാപിച്ചു. 3 മേഖലകളിലായാണ് കളരി നടത്തിയത്....
- Advertisment -

Most Popular

- Advertisement -