Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsThiruvallaആല്‍ഫ പാലിയേറ്റീവ്...

ആല്‍ഫ പാലിയേറ്റീവ് കെയര്‍വിഷന്‍ 2030 ശില്‍പ്പശാല തിരുവല്ലയില്‍ നടത്തി

തിരുവല്ല : പാലിയേറ്റീവ് കെയര്‍ രംഗത്തെ വെല്ലുവിളികളും അതിനുള്ള പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ വിഷന്‍ 2030 കാമ്പയിന്‍ ശില്‍പ്പശാല തിരുവല്ലയില്‍ നടത്തി.

തിരുവല്ല കാവുംഭാഗം ആനന്ദ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടന്ന ശില്‍പ്പശാല തിരുവല്ല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ അധ്യക്ഷനായി.കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖപ്രഭാഷണം നടത്തി. ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ഫിലിപ്പ്, കൗണ്‍സിലര്‍ ഗംഗ രാധാകൃഷ്ണന്‍,വിഷന്‍ 2030 ഡിസ്ട്രിക്ട് ഡയറക്ടര്‍ എസ്.ബി. പ്രസാദ്, കമ്യൂണിറ്റി ഡവലപ്മെന്‍റ് ഓഫീസര്‍ എബിന്‍ മാത്യു സാം
തുടങ്ങിയവര്‍ പ്രസംഗിച്ചു.

പാലിയേറ്റീവ് കെയര്‍ രംഗത്തെ വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ പ്രഭാഷണം നടത്തി. സാമൂഹ്യപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരുമടക്കം 120ല്‍പ്പരം പേര്‍ പങ്കെടുത്തു.

തൃശൂര്‍ എടമുട്ടം ആസ്ഥാനമായി 4 ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യയിലെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയര്‍ 19 വര്‍ഷമായി 56000ല്‍പ്പരം പേര്‍ക്ക് നിരന്തര പരിചരണം നല്‍കുകയും നിലവില്‍ 9121 പേര്‍ക്ക് പരിചരണമെത്തിക്കുകയും ചെയ്യുന്നു. കിടത്തിചികിത്സയുള്ള ഒരു ഹോസ്പീസും 18 ലിങ്ക് സെന്‍ററുകളും 32 മെഷീനുകളുള്ള ഡയാലിസിസ് സെന്‍ററും പരിചരിക്കാന്‍ ഉറ്റവരില്ലാത്ത, പരസഹായമില്ലാതെ ജീവിതം സാധ്യമാകാത്തവരെ സംരക്ഷിക്കാന്‍ 36 മുറികളുള്ള ആല്‍ഫ കെയര്‍ ഹോമും ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 19-06-2026 Suvarna Keralam SK-57

1st Prize Rs.1,00,00,000/- RD 366411 (THRISSUR) Consolation Prize Rs.5,000/- RA 366411 RB 366411 RC 366411 RE 366411 RF 366411 RG 366411 RH 366411 RJ 366411 RK 366411...

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പഴുതടച്ച അന്വേഷണം വേണം:   വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പലരുടേയും കാലത്തെ അഴിമതികള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നാലഞ്ച് ദേവസ്വം ബോര്‍ഡ് ഉണ്ടാക്കി കുറേ രാഷ്ട്രീയക്കാര്‍ക്ക്...
- Advertisment -

Most Popular

- Advertisement -