Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsNationalജര്‍മനിയുടെ പ്രസ്താവനയില്‍...

ജര്‍മനിയുടെ പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു

ന്യൂ ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ജർമ്മനി ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം ജർമ്മൻ എംബസിയിലെ മുതിർന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി. കെജ്‌രിവാളിന് നീതിയുക്തമായ ഒരു വിചാരണക്ക് അവകാശമുണ്ടെന്നായിരുന്നു അറസ്റ്റിന് പിന്നാലെ വിദേശകാര്യമന്ത്രാലയം വക്താവ് സെബാസ്റ്റ്യൻ ഫിഷർ പ്രതികരിച്ചത്.

ഇതോടെ ഇന്ത്യയിലെ ജര്‍മന്‍ എംബസിയിലെ ഉന്നതോദ്യോഗസ്ഥന്‍ ജോര്‍ജ് എന്‍സ്‌വീലറിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തുകയും പ്രസ്താവനയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു .ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഇന്ത്യ ജർമ്മനിയോട് നിർദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സംഘത്തിലെ മൂന്നു പേർ പിടിയിൽ

ആലപ്പുഴ: ആലപ്പുഴ മായാബസാറിൽ പൊലീസിൻ്റെ പരിശോധനയിൽ  വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന കേന്ദ്രത്തിലെ മൂന്നു പേർ പിടിയിൽ. മോഷ്ടിച്ച് മണ്ണഞ്ചേരിയിൽ എത്തിച്ച ശേഷം പൊളിച്ച് പാർട്ട്സ് ആയി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നു പേരാണ്...

ഇന്ത്യക്കാരെ നാടുകടത്തുന്നത് ആദ്യമായല്ല : വിദേശകാര്യമന്ത്രി

ന്യൂഡൽഹി : അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ഇതാദ്യമല്ലെന്നും 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ വിശദീകരിച്ചു .നിയമവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. നിയമവിരുദ്ധമായി നീങ്ങുന്നവരെ തിരിച്ച് സ്വീകരിക്കേണ്ടത്...
- Advertisment -

Most Popular

- Advertisement -