Saturday, May 23, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ക്ഷേത്രനട...

ശബരിമല ക്ഷേത്രനട തുറന്നു

ശബരിമല : ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചു.

ഇന്ന് പ്രത്യേക പൂജകൾ  ഉണ്ടായില്ല. ചിങ്ങമാസപ്പിറവി ദിവസമായ നാളെ പുലർച്ചെ  അഞ്ചിന് നട തുറക്കും. നാളെ മുതൽ ഈ മാസം 21 വരെയുള്ള ദിവസങ്ങളിലാണ് ചിങ്ങമാസ പൂജകൾ നടക്കുന്നത്. ചിങ്ങപ്പുലരിയിൽ ഐശ്വര്യ വർധനവിനും ചൈതന്യ വർധനവിനുമായി അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന നടക്കും. നാളെ മുതൽ നട അടക്കുന്ന  21 വരെയുള്ള ദിവസങ്ങളിൽ പടിപൂജ, ഉദയാസ്തമന പൂജ, പുഷ്പ്പാഭിഷേകം തുടങ്ങിയ വിശേഷാൽ പൂജകളും നടക്കും.

21 ന് രാത്രി പത്തിന് ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പാടി ശബരിമല നട അടയ്ക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം : അനുശോചനം അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബര്‍ 10 വരെയാണ് സമ്മേളനം. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍, മുന്‍ സ്പീക്കര്‍ പിപി തങ്കച്ചന്‍, പീരുമേട് എംഎല്‍.എ ആയിരുന്ന വാഴൂര്‍ സോമന്‍...

ചെന്നൈയിൽ ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്

ചെന്നൈ : ചെന്നൈയ്ക്ക് സമീപം കവരപ്പേട്ടയിൽ ചരക്ക് തീവണ്ടിയിൽ എക്സ്പ്രസ് ട്രെയിൻ ഇടിച്ച് അപകടം .അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. ചെന്നൈയ്‌ക്ക് സമീപം തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് അടുത്ത്‌ ഇന്നലെ രാത്രി എട്ടരക്കാണ്...
- Advertisment -

Most Popular

- Advertisement -