Tuesday, April 21, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : നാളെ 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് . നാളെ 3 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലെർട്ടുള്ളത് .24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത് .ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ മഞ്ഞ അലെർട്ടുണ്ട് .

20 ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് .ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലെർട്ടുമാണ് .ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത് .വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഭയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാൻ സംഘം കേരളത്തിൽ

കോട്ടയം: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാൻ സംഘം കേരളത്തിൽ. സഭയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചും ആതിഥേയത്തിലുമാണ് വത്തിക്കാനിൽനിന്നുമുള്ള സഭൈക്യ സംവാദ സംഘം കേരളത്തിൽ സന്ദർശനം നടത്തുന്നത്. മാർത്തോമ്മാ നസ്രാണികളുടെ പൊതു...

മോദി സർക്കാറിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ശുചീകരണ തൊഴിലാളികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും

ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശുചീകരണ തൊഴിലാളികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. വന്ദേഭാരതിലും മെട്രോയിലും ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, വികസിത ഭാരതം...
- Advertisment -

Most Popular

- Advertisement -