Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryസർഗക്ഷേത്ര ഫൈൻ...

സർഗക്ഷേത്ര ഫൈൻ ആർട്സ്‌ സൊസൈറ്റിയുടെ 2024-2025 പ്രവർത്തനവർഷ ഉദ്ഘാടനം

ചങ്ങനാശേരി : മദ്ധ്യ കേരളത്തിലെ പ്രമുഖ സാംസ്കാരിക കേന്ദ്രം സർഗക്ഷേത്ര ഫൈൻ ആർട്സ്‌ സൊസൈറ്റിയുടെ 2024-2025 പ്രവർത്തനവർഷ ഉദ്ഘാടനം ക്രിസ്തുജ്യോതി കോളജ്‌ പ്രിൻസിപ്പൽ ഫാ. ജോഷി ചീരാംകുഴി സി എം ഐ നിർവ്വഹിച്ചു. കലാ സാംസ്കാരിക രംഗത്ത്‌ സർഗ്ഗക്ഷേത്രയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമെന്ന് അദ്ദേഹം പറഞ്ഞു.സർഗ്ഗക്ഷേത്ര ഡയറക്ടർ ഫാ അലക്സ്‌ പ്രായിക്കളം സി എം ഐ അദ്ധ്യക്ഷത വഹിച്ചു. ഫൈൻ ആർട്സ്‌ സൊസൈറ്റി ചെയർമാൻ ജോർജ്ജ്‌ വർക്കി, കൺവീനർ ജോൺ ജോസഫ്‌, എം ജെ അപ്രേം, സേവിയർ സെബാസ്റ്റ്യൻ, എം എ ആന്റണി, അയിഷ ജോൺ മുതലായവർ സംസാരിച്ചു.

പ്രമുഖ ഗായകർ അണിനിരന്ന മുവാറ്റുപുഴ എയ്ഞ്ചൽ വോയ്സിന്റെ ഗാനമേള ആയിരുന്നു ഉദ്ഘാടന പ്രോഗ്രാം. ഫൈൻ ആർട്സ് സൊസൈറ്റിയിൽ അംഗത്വം എടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് പന്ത്രണ്ടിലധികം പരിപാടികൾ കുടുംബസമേതം നൃത്ത-സംഗീത-നാടക ഹാസ്യകല ആസ്വാദനങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ഫൈൻ ആർട്സ് സൊസൈറ്റിയുടെ അടുത്ത പ്രോഗ്രാം സെപ്റ്റംബർ 7 ന് ചങ്ങനാശ്ശേരി അണിയറയുടെ ഡ്രാക്കുള എന്ന നാടകമായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം നൽകി.മെ‍ഡിക്കൽ കോളേജ് ഹിയറിങ്ങിൽ അപാകതയുണ്ടായോ എന്ന് പരിശോധിക്കണം.വീണ്ടും ഹിയറിങ് നടത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണമെന്നും...

ഗ്രൈന്ററിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

പാലക്കാട് : പാലക്കാട് മങ്കരയിൽ ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.മഞ്ഞക്കര കല്ലിങ്കൽ കെ.ജി.കൃഷ്ണദാസിന്റെ ഭാര്യ ശുഭബായി (50) ആണ് മരിച്ചത്.ഇന്നലെ രാത്രി 9 നാണ് സംഭവം.അപകടസമയത്ത് ശുഭബായി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.വീട്ടിൽ...
- Advertisment -

Most Popular

- Advertisement -