Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി ജനകീയ...

ബിജെപി ജനകീയ ധർണ്ണ സംഘടിപ്പിച്ചു

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി നെടുമ്പ്രം പഞ്ചായത്ത് കമ്മിറ്റി  ജനകീയ ധർണ്ണ സംഘടിപ്പിച്ചു. ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് വിജയ കുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.ആർ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി രാജ് പ്രകാശ് വേണാട്ടിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെജി സുനിൽ കുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മായാദേവി, വിഞ്ചു റിൻസൺ, ഭാരവാഹികളായ രാജേഷ് കുമാർ , റിൻസൺ തോമസ്, കെ കെ രാജപ്പൻ, സനൽ തച്ചാറ അമ്പി കൃഷ്ണൻ, ദീപാ മണിയൻ, ജയരാമ പ്രഭു എന്നിവർ പ്രസംഗിച്ചു.

തെരുവു വിളക്കുകൾ പ്രകാശിപ്പിക്കുക, ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, ശ്മശാനം നിർമ്മിക്കുക, തുടങ്ങിയ വിഷയങ്ങളിൽ അടിയന്തിര നടപടി ഉണ്ടാകണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഹല്‍ഗാമിലെ കൊലയാളികളിലൊരാളായ ആസിഫ് ഷെയ്ഖിനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ : പഹൽ​ഗാം ഭീകരാക്രണത്തിൽ പ്രതിയായ ആസിഫ് ഷെയ്ഖിനെ സുരക്ഷാ സേന വധിച്ചു. ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരവാദികളെയാണ് സേന വധിച്ചത്. ജമ്മുകശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷൻ നാദിറിലാണ്...

ക്രിസ്മസ് തലേന്ന് വീട്ടുകാർ പള്ളിയിൽ പോയ സമയത്ത്‌ മോഷണം : 60 പവൻ സ്വർണം കവർന്നു

തിരുവനന്തപുരം : ക്രിസ്മസ് തലേന്ന് വീട്ടുകാർ പള്ളിയിൽ പോയ സമയത്ത്‌ മോഷണം. കാട്ടാക്കട കൊറ്റംക്കുഴിയിൽ ഷെെൻ കുമാർ എന്നയാളിന്റെ വീട്ടിലാണ് കവർച്ച നടന്നത്. 60 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്.മുന്‍വശത്ത് വാതില്‍ പൊളിച്ചാണ് കള്ളന്‍...
- Advertisment -

Most Popular

- Advertisement -