Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsഅതിതീവ്ര ന്യുന...

അതിതീവ്ര ന്യുന മർദ്ദം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

കോട്ടയം : സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .

അതി തീവ്ര ന്യുന മർദ്ദം സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്നതിനാൽ 29ന് രാവിലെ വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ട് .ഇതോടൊപ്പം മധ്യ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു.മധ്യ കിഴക്കൻ / വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യുനമർദ്ദം രൂപപ്പെട്ട് വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

നാളെ പത്തനംതിട്ട,കോട്ടയം ,ഇടുക്കി ,മലപ്പുറം ,വയനാട് ,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട് . ഓഗസ്റ്റ് 30 ന് കോഴിക്കോട് ,കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദിലീപിന് കൈത്താങ്ങായി സാമൂഹ്യനീതി വകുപ്പിന്റെ ശ്രേഷ്ഠം പദ്ധതി : ദിലീപ് ജില്ലയിലെ  ആദ്യ ഗുണഭോക്താവ്

ആലപ്പുഴ: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന ദിലീപിന്റെ കായിക അഭിരുചി പരിപോഷിപ്പിക്കുന്നതിന്  സാമൂഹ്യനീതി വകുപ്പിന്റെ കൈത്താങ്ങ്. ശ്രേഷ്ഠംപദ്ധതിയുടെ ആദ്യ ഗുണഭോക്താവായി ദിലീപ്. ചേർത്തല സ്വദേശിയും 50 ശതമാനം ഭിന്നശേഷിക്കാരനുമായ  ദിലീപ് വിവിധ കായിക...

കുറ്റൂർ കിഴക്കേ വീട്ടിൽ കാവിലെ ശിലാസ്ഥാപന ചടങ്ങ്  നടന്നു

തിരുവല്ല : ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിലെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശിലാസ്ഥാപന കർമ്മം  നടന്നു. തന്ത്രി ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പൂജാദി കർമ്മങ്ങൾക്ക്...
- Advertisment -

Most Popular

- Advertisement -