Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeHealthന്യൂറോളജി ശില്പശാല...

ന്യൂറോളജി ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടന്നു . തലവേദനകളെപ്പറ്റിയും കാരണം കണ്ടെത്തി തലവേദന ചികിത്സിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റിയും ചർച്ച ചെയ്യുവാനായി സംഘടിപ്പിച്ച ശില്പശാലയിൽ ന്യൂറോളജി, ഇന്റേണൽ മെഡിസിൻ , ഫാമിലി മെഡിസിൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരും ക്ലിനിക്കൽ ഫാർമസിസ്റ്റുകളും ന്യൂറോളജി നഴ്സുമാരും അടക്കം 130 ഓളം പേർ പങ്കെടുത്തു.

ശില്പശാലയുടെ ഉദ്ഘാടനം ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര നിർവഹിച്ചു . ന്യൂറോളജി വിഭാഗം മേധാവി ഡോ ജോൺ കെ ജോൺ ,സീനിയർ കൺസൾട്ടൻറുമാരായ ഡോ അനിൽകുമാർ ശിവൻ, ഡോ ജോബൻ ജോൺ , കൺസൾട്ടന്റുമാരായ ഡോ അർച്ചന എം , ഡോ ജെറി എ ജോർജ് , ഡോ ഹരികൃഷ്ണൻ ആർ എന്നിവർ ക്ലാസുകൾ നയിച്ചു .

ന്യൂറോളജി വിഭാഗത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ പരമ്പരയിലെ ആദ്യ ശില്പശാലയാണ് കഴിഞ്ഞത്.  പ്രമുഖരായ ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി രണ്ടാമത്തെ ശില്പശാല നവംബർ 30 ന് നടത്തുവാൻ നിശ്ചയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുളക്കുഴയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ചെങ്ങന്നൂർ : മുളക്കുഴ പള്ളിപ്പടിയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ ഭാഗത്ത് നിന്നും വന്ന മാരുതി കാറും കോട്ടയത്തേക്ക് പോയ കെ എസ് ആർ ടി സി ബസുമാണ്...

ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു

കൊച്ചി : ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു .ആന്ധ്രപ്രദേശ് സ്വദേശികളായ മല്ലികാർജ്ജുന, ഹബീബ് ബാദ്ഷ എന്നിവരാണു മരിച്ചത്.പുലർച്ചെ 1.50 നായിരുന്നു അപകടം.ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക്...
- Advertisment -

Most Popular

- Advertisement -