Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsജനകീയ സംരക്ഷണ...

ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു

തിരുവല്ല : കുറ്റൂർ  മാമ്മൂട്ടിൽപ്പടി –  ഏറ്റുകടവ് റോഡിന്റെ  ശോചനീയാവസ്ഥ  പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ  പ്രതിഷേധയോഗം സംഘടിപ്പിച്ചു. ജനകീയ സംരക്ഷണ സമിതി കൺവീനർ രാജു വാണിയപ്പുരയ്ക്കൽ  ഉദ്ഘാടനം ചെയ്തു. മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിൻ്റെ  തുടക്ക ഭാഗത്തെ  കൈയ്യേറ്റം ഒഴിപ്പിക്കണമെന്നും, റോഡിന് വീതി കുറവായതിനാൽ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കാത്തതിനാൽ റോഡ് പൂർവ്വ സ്ഥിതി പ്രാപിക്കുവാൻ റവന്യൂ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും കൂടി ചേർന്ന്  നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 

രവികുമാർ അധ്യക്ഷത വഹിച്ചു. സോബി പൊയ്പാട്ടിൽ, എലിയാസ് പൊയ്പാട്ടിൽ, ശാന്തി കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പ്രദേശവാസികളായ നൂറ് ഓളം  പേർ യോഗത്തിൽ പങ്കെടുത്തു. കുറ്റൂർ പഞ്ചായത്ത് 12, 13  വാർഡുകളിലെ  200 ൽ പ്പരം ജനങ്ങളുടെ ഒപ്പുശേഖരണവും നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുമായി ബെവ്കോ

തിരുവനന്തപുരം : ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുമായി ബെവ്കോ.കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധിക വിൽപനയാണ് ഉണ്ടായിട്ടുള്ളത്. ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യമാണ് വിറ്റത് . കഴിഞ്ഞ വർഷം...

കോടതിയില്‍ കേസുള്ള കെട്ടിടം അടിച്ചു തകര്‍ത്തു: നോക്കാനെത്തിയ അഭിഭാഷകനെ കുത്തിപ്പരുക്കേല്‍പ്പിച്ചു

തിരുവല്ല : കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കെട്ടിടം അടിച്ചു തകര്‍ത്തത് പരിശോധിക്കാനെത്തിയ വാദിഭാഗം അഭിഭാഷകന് നേരെ എതിര്‍കക്ഷിയുടെ ആക്രമണം. കത്തി കൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിഭാഷകന് കൈയ്ക്ക് ഗുരുതര പരുക്കേറ്റു. കോട്ടയം...
- Advertisment -

Most Popular

- Advertisement -