Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsNationalട്രാക്കില്‍ ഗ്യാസ്...

ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ : കാളിന്ദി എക്സ്പ്രസ് അപകടത്തിൽപ്പെടുത്താൻ ശ്രമം

കാണ്‍പുര്‍ : റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ വെച്ച് ട്രെയിന്‍ മറിക്കാന്‍ ശ്രമം.കാൺപൂരിൽ ബർരാജ്പൂരിനും ബിൽഹൗറിനും ഇടയിൽ തിങ്കളാഴ്ച രാവിലെ 08.20-ഓടെ ആയിരുന്നു സംഭവം.പ്രയാഗ്‌രാജ്-ഭിവാനി കാളിന്ദി എക്‌സ്പ്രസ് അപകടത്തിൽപ്പെടുത്താനായിരുന്നു ശ്രമം നടന്നത്. ട്രാക്കിൽ സിലിണ്ടറിൽ കണ്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ഇട്ടതിനാൽ വൻ അപകടം ഒഴിവായി.

ട്രെയിന്‍ സിലിണ്ടറില്‍ തട്ടുകയും അത് പാളത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും ചെയ്തു. ട്രെയിൻ നിർത്തിയ ശേഷം ലോക്കോ പൈലറ്റ് റെയില്‍വേ പ്രൊട്ടക്ഷന്‍ പോലീസിനെ കാര്യം അറിയിക്കുകയായിരുന്നു. പരിശോധനയിൽ സിലിണ്ടറിനെ കൂടാതെ ഒരു കുപ്പി പെട്രോള്‍, തീപ്പെട്ടി,ഒരു ബാഗ് എന്നിവ കൂടി കണ്ടെത്തിയിട്ടുണ്ട് .പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രോബ–3 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : പിഎസ്എൽവി സി-59 ,പ്രോബ – 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ചയിലേക്ക്...

എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭദ്രദീപ പ്രകാശന ചടങ്ങ് നടന്നു 

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹജ്ഞാനയജ്ഞത്തിനും തിരുവുത്സവത്തിനും മുന്നോടിയായി നടന്ന ഭദ്രദീപ പ്രകാശന ചടങ്ങ് ക്ഷേത്രം തന്ത്രി അഗ്നിശർമ്മൻ രാഹുൽ നാരായണ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി നിർവഹിച്ചു.ക്ഷേത്രം ദേവസ്വം...
- Advertisment -

Most Popular

- Advertisement -