Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsNationalകൊൽക്കത്തയിലെ ഡോക്ടർമാരുടെ...

കൊൽക്കത്തയിലെ ഡോക്ടർമാരുടെ പ്രതിഷേധം : 3 ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ

കൊൽക്കത്ത : കൊൽക്കത്തയിലെ ഡോക്ടർമാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ജൂനിയർ ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിഷേധക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ മൂന്നെണ്ണം സർക്കാർ അംഗീകരിച്ചു.കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ,ആരോഗ്യവകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ, കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി കമ്മിഷണർ എന്നിവരെ സ്ഥലം മാറ്റാൻ സർക്കാർ തീരുമാനിച്ചു.

സമരം ചെയ്യുന്ന ഡോക്ടർമാരുടെ 99 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്ന് മമത ബാനർജി പറഞ്ഞു.തങ്ങളുടെ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചത് 38 ദിവസത്തെ സമരത്തിന്റെ വലിയ വിജയമാണെന്ന് ജൂനിയർ ഡോക്ടർമാർ അഭിപ്രായപ്പെട്ടു.കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകള്‍ നാളെ (മാർച്ച് 3) ആരംഭിക്കും. ദിവസവും രാവിലെ 9.30 മുതല്‍ 11.45 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ. ഹയർ സെക്കൻഡറി രണ്ടാം വർഷ...

വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ഒന്നര വർഷത്തെ തടവ് ശിക്ഷ

പത്തനംതിട്ട: വീട്ടമ്മയെ ദേഹോപദ്രവം ഏൽപ്പിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ഒന്നര വർഷത്തെ തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട ജെ എഫ് എം രണ്ട് കോടതി.   ജഡ്ജി പി...
- Advertisment -

Most Popular

- Advertisement -