Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsസ്നേഹത്തിലൂടെ മാത്രമേ...

സ്നേഹത്തിലൂടെ മാത്രമേ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കൂ – ആർച്ച് ബിഷപ്പ് മാർ കൂറിലോസ്

തിരുവല്ല / പെരിങ്ങര : വിഭാഗീയതകളെ അതിജീവിച്ച് നന്മയാർന്ന മനസ്സുകളുടെ ഒത്തുചേരലാണ് ഓണം എന്നും സ്നേഹത്തിലൂടെ മാത്രമേ ഏത് പ്രതിസന്ധികളെയും അതിജീവിക്കുവാൻ സാധിക്കൂ എന്നും ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ്  മെത്രാപ്പോലീത്ത പറഞ്ഞു. പി.എൻ നമ്പൂതിരി ഫൗണ്ടേഷൻ  ഇളമൺ മനയിൽ നടത്തിയ സഹനാവവതു എന്ന മാനവ മൈത്രി സംഗമം ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മാനവികത ദുർബലമാകുന്ന സാഹചര്യങ്ങളിൽ മതാതീതമായ ഇത്തരം കൂട്ടായ്മകൾക്ക് പ്രസക്തി ഏറെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെയർമാൻ ഡോ രമേശ് ഇളമൺ നമ്പൂതിരി അധ്യക്ഷത വഹിച്ചു. രാജ്യ സഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ മുഖ്യപ്രഭാഷണം നടത്തി. സൗജന്യ ഓണകിറ്റുകളുടെ വിതരണ ഉദ്ഘാടനം ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി.എസ് ബാലചന്ദ്രൻ നിർവ്വഹിച്ചു.

സൂര്യകാലടി സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്,  ഇമാം അൽ ഫാഫിസ് മുഹമ്മദ് റിഫാൻ ബാഖവി , ജനറൽ സെക്രട്ടറി ലിനോജ് ചാക്കോ,വൈസ് ചെ’യർമാൻ കെ.സി മാത്യു, എം. സലിം, വൈ എംസിഎ സബ് റീജൻ ചെയർമാൻ ജോജി പി. തോമസ്, ട്രഷറാർ അഡ്വ. മുരളിധരൻ നായർ, പ്രൊഫ. എ.റ്റി ളാത്തറ, സുരേഷ് നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ: ബിജെപി ശിൽപശാല ഇന്ന്

കോട്ടയം:  ബിജെപി സംസ്ഥാന ശിൽപശാല ഇന്നു കോട്ടയത്തു നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താനാണു യോഗം. നാഗമ്പടത്തെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ രാവിലെ 11നു ശിൽപശാല സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ...

കോട്ടയം മെഡിക്കല്‍ കോളേജിൽ  പോലീസുദ്യോഗസ്ഥനെ ആക്രമിച്ച സംഭവം:  പ്രതികളെ അറസ്റ്റ് ചെയ്തു

കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് പാസോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുദ്യോഗസ്ഥനെ  ദേഹോപദ്രവം ഏല്‍പ്പിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയും പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര വില്ലേജ്...
- Advertisment -

Most Popular

- Advertisement -