Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള വള്ളംകളിയ്ക്ക്...

ആറന്മുള വള്ളംകളിയ്ക്ക് സർക്കാരിന്റെ പൂർണ പിന്തുണ : മന്ത്രി കെ. എൻ. ബാലഗോപാൽ

ആറന്മുള: ആറന്മുള വള്ളംകളിയ്ക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയുടെ പൊതുസമ്മേളനവും  ജലഘോഷയാത്രയും സത്രകടവിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വള്ളംകളി വീക്ഷിക്കുന്നതിന്  സ്ഥിരമായ പവലിയൻ നിർമിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കും. അണിയിച്ചൊരുക്കിയ  പള്ളിയോടങ്ങൾ പ്രൗഢിയോടെ പമ്പയാറ്റിൽ ഒഴുകി നടക്കുന്നത് ഏറെ മനോഹരമായ കാഴ്ചയാണെന്നും  മന്ത്രി പറഞ്ഞു.

ആറന്മുളയിലെ പൈതൃക വിനോദസഞ്ചാര സാധ്യതകളെ പ്രത്യേകമായി പരിപോഷിപ്പിക്കുമെന്നു  പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് . മത്സര വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപരമായി ഏറെ സവിശേഷതകൾ ഉള്ള മണ്ണാണ് ആറന്മുള. പൈതൃക ടൂറിസത്തിന്റെയും തീർത്ഥാടക ടൂറിസത്തിന്റെയും കേന്ദ്രമാണ് ആറന്മുള. കേരളത്തിലെ ടൂറിസത്തെ കൂടുതൽ ഉർജിതമാക്കാൻ ‘എന്റെ കേരളം എന്നും സുന്ദരം,  കാമ്പയിൻ സർക്കാർ നടപ്പാക്കുകയാണ്. അതിൽ അറന്മുളയെ പ്രത്യേകമായി അടയാളപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ആറന്മുള ജലോത്സവത്തിന് ഈ വർഷം മുതൽ സംസാകരിക വകുപ്പ് അഞ്ചു ലക്ഷം രൂപ അനുവദിക്കുമെന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പള്ളിയോട ശിൽപികളെ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയാറിന്റെ മനോഹാരിത നിലനിർത്തി വള്ളംകളിയുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും കൂടി പണം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

പള്ളിയോട സേവസംഘം പ്രസിഡന്റ് കെ. വി. സാംബദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റോ ആന്റണി എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, പ്രമോദ് നാരായൺ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, തദ്ദേശ സ്ഥാപന അംഗങ്ങൾ, ജനപ്രതിനിധികൾ, സാംസ്കാരിക നായകൻമാർ, ദേവസ്വംബോർഡ് അംഗങ്ങൾ, പള്ളിയോട സേവസംഘം ഭാരവാഹികൾ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒക്ടോബർ 1ന് ട്രഷറികളിലെ പണമിടപാടുകൾ വൈകും

തിരുവനന്തപുരം : 2024 സെപ്റ്റംബർ 30 ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതിനാൽ ഒക്ടോബർ 1ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായതിനുശേഷം മാത്രമേ പെൻഷൻ/...

കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലെ ആരോപണവിധേയനായ കോൺ​ഗ്രസ് പഞ്ചായത്തംഗം ജീവനൊടുക്കി

വയനാട് : കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലെ ആരോപണ വിധേയനായ മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേട(57)ത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .കൈഞരമ്പ് മുറിച്ച ശേഷം കുളത്തിൽ ചാടി മരിച്ച നിലയിലാണ്...
- Advertisment -

Most Popular

- Advertisement -