Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ടർ പട്ടികയിൽ...

വോട്ടർ പട്ടികയിൽ മൂന്നു ലക്ഷത്തിലധികം യുവ സമ്മതിദായകർ കൂടി

തിരുവനന്തപുരം : സംസ്ഥാനത്തു ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്.മാർച്ച് 25 വരെയുള്ള കണക്കനുസരിച്ച് ആകെ 3,88,981 യുവ വോട്ടർമാരാണ് ഉള്ളത്.18നും 19 നും ഇടയിൽ പ്രായമുള്ള ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർകൂടിയാണ് ഇവർ.

ഹ്രസ്വകാലയളവിനുള്ളിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർദ്ധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തുതന്നെ ഒന്നാമതാണ്.ചീഫ് ഇലക്ടറൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടാക്കിയതെന്നാണു വിലയിരുത്തലെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിങ് അടർന്നു വീണ് യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സീലിങ് അടർന്നു വീണ് രണ്ട് യാത്രക്കാർക്ക് പരിക്ക്.ഇന്ന് പുലര്‍ച്ചെയാണ് യാത്രക്കാരുടെ തലയിൽ ജിപ്‌സം സീലിംഗ് ഇളകി വീണത്.യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന്...

കുവൈത്തിലെ തീപിടുത്തം : മരിച്ചവരിൽ 21 ഇന്ത്യക്കാര്‍ : 11മലയാളികൾ

കുവൈറ്റ് സിറ്റി : കുവൈത്തില്‍ മംഗഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 ഇന്ത്യക്കാര്‍. ഇതിൽ 11 പേർ മലയാളികളാണ്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്....
- Advertisment -

Most Popular

- Advertisement -