Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്‌റുട്രോഫിക്ക് ഒരു...

നെഹ്‌റുട്രോഫിക്ക് ഒരു കോടി രൂപ നല്‍കും- മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ : വയനാട് ചൂരല്‍മല ദുരന്തം പരിഗണിച്ച് ഓണാഘോഷം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിലാണ്  നെഹ്‌റുട്രോഫി വള്ളംകളി നീട്ടി വച്ചതെന്നും എന്നാല്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് പൂര്‍വാധികം ഭംഗിയായി വള്ളംകളി സംഘടിപ്പിക്കുകയാണെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനുള്ള എല്ലാ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിവരുകയാണ്. ആലപ്പുഴ കളക്ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വള്ളംകളി ആലപ്പുഴക്കാരുടെ മാത്രമല്ല , ആകെ കേരളത്തിന്റെ വികാരമാണ്. അത് വളരെ ഭംഗിയായി നടത്താന്‍ ടൂറിസം വകുപ്പ് ഒരു കോടി രൂപ നല്‍കുമെന്നും മന്ത്രി  പറഞ്ഞു. ഇതിനുപുറമേ ചെയ്യാന്‍ സാധിക്കുന്ന സഹായങ്ങള്‍ പരിഗണനയിലാണെന്നും മറ്റ് കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. വിവിധ കമ്മറ്റികളുടെ അവലോകനവും യോഗത്തില്‍ നടന്നു. ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി., എം.എല്‍.എ മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ.ജയമ്മ, ജില്ല പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍, സബ്കളക്ടര്‍ സമീര്‍ കിഷന്‍ തുടങ്ങിയവർ പങ്കെടുത്തു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന് പ്രാദേശിക അവധി അനുവദിക്കണം: യു പ്രതിഭ എം എൽ എ

കായംകുളം : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന് പ്രാദേശിക അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ യു പ്രതിഭ എംഎൽഎ മുഖ്യമന്ത്രിക്കും  ജില്ലാ കളക്ടർക്കും കത്ത് നൽകി. ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ...

തിരുവനന്തപുരത്ത്‌ സ്കൂൾ, കോളേജ് കുട്ടികൾക്കായി കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ഡേ റൈഡ്

തിരുവനന്തപുരം : കെഎസ്ആർടിസി സ്കൂൾ, കോളേജ് കുട്ടികൾക്കായി ഡബിൾ ഡെക്കർ ഡേ റൈഡ് നഗര സവാരി ഒരുക്കുന്നു. തലസ്ഥാന നഗരത്തിൻ്റെ രസകരവും വിഞ്ജാനപരവും മറക്കാനാവാത്ത കാഴ്ചകളും നിറഞ്ഞ ഒരു ദിവസം കുട്ടികൾക്ക് ഇതിലൂടെ...
- Advertisment -

Most Popular

- Advertisement -