Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് മകളുടെ...

കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

കൊല്ലം : കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു.കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാർ (19) ആണ് മരിച്ചത്. സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി.വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

കുറച്ചു ദിവസം മുൻപ് പെൺകുട്ടിയെ പ്രസാദ് ബന്ധുവിന്റെ വീട്ടിൽ ആക്കിയിരുന്നു.അരുൺ ഇവിടെ എത്തി പെൺകുട്ടിയെ കണ്ടെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. തുടർന്ന് അരുൺ വീട്ടിലെത്തി പ്രസാദുമായി സംഘർഷം ഉണ്ടായി.സംഘർഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.പ്രവാസിയായ അരുണ്‍കുമാര്‍ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്ത്രണ്ടു നാൾ നീണ്ടു നിന്നിരുന്ന  അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം സമാപിച്ചു

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിൽ പന്ത്രണ്ടു നാൾ നീണ്ടു നിന്നിരുന്ന  അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം സമാപിച്ചു. ഗുരുവായൂർ ശ്രീമദ് ഭാഗവത സത്രസമിതിയുടേയും തിരുവല്ല ഭാഗവത സത്ര നിർവ്വഹണ സമിതിയുടെയും...

പായിപ്പാട് എട്ട്യാകരി പാടശേഖരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പുത്തൻപുരയിൽ ഔസേപ്പ്‌ മാത്യു എന്നയാൾ വളർത്തിയ താറാവുകളിലാണ് പക്ഷിപ്പനി...
- Advertisment -

Most Popular

- Advertisement -