Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകേടായ കാർഷിക...

കേടായ കാർഷിക യന്ത്രങ്ങൾക്കായി സൗജന്യ നിരക്കിൽ സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു

ആലപ്പുഴ: സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കർഷകരുടെ  കേടുപാടുകൾ സംഭവിച്ച്  പ്രവർത്തനരഹിതമായിരുക്കുന്ന കാർഷിക യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള സർവ്വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

സംസ്ഥാനത്തെ ആദ്യ ക്യാമ്പ് സെപ്റ്റംബർ 28ന്  രാവിലെ 9 മണിക്ക് ചേർത്തല ടൌൺ എൻ.എസ്.എസ്.കരയോഗം ആഡിറ്റോറിയത്തിൽ വച്ച് (ഗവ.ബോയ്‌സ്‌ ഹൈസ്ക്കൂളിന് എതിർവശം) നടക്കും.  കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും.  കെ.സി വേണുഗോപാൽ എം.പി. മുഖ്യാതിഥിയാകും.

ചേർത്തലയിലും സമീപപ്രദേശങ്ങളിലുമുളള കർഷകരുടെയും പാടശേഖരസമിതികളുടെയും കർഷക ക്കൂട്ടായ്മകളുടെയും വ്യക്തികളുടെയും തകരാർ വന്ന കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്രവർത്തികൾ അന്നേ ദിവസം 5 മണിവരെ ഇവിടെ വച്ച് ചെയ്ത് നൽകുന്നതാണ്.

യന്ത്രങ്ങളുടെ സ്പെയർ പാട്സുകൾക്ക് നിബന്ധനകൾക്ക് വിധേയമായി ബിൽതുകയുടെ 25 ശതമാനം മുതൽ നൂറുശതമാനം വരെ പരമാവധി 2500 രൂപ വരെയും ലേബർ ചാർജിന്റെ 25 ശതമാനം വരെ പരമാവധി 1000 രൂപവരെയും അനുവദിക്കുന്നതാണെന്ന് കൃഷി അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓഫീസുകളിലെ മാലിന്യസംസ്‌കരണത്തിനായി  പദ്ധതി തയ്യാറാക്കണം : ജില്ലാ കലക്ടര്‍

ആലപ്പുഴ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളിലും സിവില്‍ സ്റ്റേഷനുകളിലും ജൈവമാലിന്യ സംസ്‌കരണത്തിനായി പോര്‍ട്ടബിൾ ബയോബിന്‍ സ്ഥാപിക്കുന്നതിന്  തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ്...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത : 4 ജില്ലകളിൽ ഓറഞ്ച് അലെർട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത .കോഴിക്കോട് , വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു .ആലപ്പുഴയിലും എറണാകുളം മുതൽ മലപ്പുറം...
- Advertisment -

Most Popular

- Advertisement -