Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ ആശുപത്രി വാക്കത്തോണും ഫ്ളാഷ് മോബും സംഘടിപ്പിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ ആശുപത്രി ഹാർട്ട് ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ചു വാക്കത്തോണും ഫ്ളാഷ് മോബും അടൂരിൽ സംഘടിപ്പിച്ചു.

വാക്കത്തോൺ രാവിലെ 8.30 ന് അടൂർ ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ചു കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് വാക്കത്തോൺ ഫ്ളാഗ് ഓഫ് അടൂർ സർക്കിൾ ഇൻസ്പെക്ടർ  ശാം മുരളി നിർവഹിച്ചു.

കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന ഫ്ളാഷ് മോബ് അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ  ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ ജംഗ്ഷനിലും ലൈഫ് ലൈൻ ആശുപത്രി പരിസരത്തും ഫ്ളാഷ് മോബ് നടന്നു.

ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ‘നല്ല ഹൃദയം’ കാമ്പയിൻ ഉച്ചക്ക് കൊഴുവല്ലൂർ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടന്ന സമ്മേളനത്തിൽ തുടക്കം കുറിച്ചു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ഡോ ആർ ജോസ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ച് വിവിധ ബോധവത്കരണ പരിപാടികളും സൗജന്യ പരിശോധനകളും ക്യാമ്പയിൻ്റെ ഭാഗമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധിക്കാല പുസ്തക വിതരണം നടത്തി

തിരുവല്ല : വിശ്വകർമ്മ ഐക്യവേദിയും വിശ്വകർമ്മ കലാസംസ്കാരിക വേദിയും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പുസ്തക ദിനം ആചരിച്ചു. ജില്ലാ ചെയർമാൻ ടി.ആർ ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു .ലോക പുസ്തക ദിനം പുരസ്കാരം...

ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ പിടികൂടി

പത്തനംതിട്ട:   ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. 2013 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി സീതത്തോട് മണിയൻ പറമ്പിൽ രാജേഷ് എന്ന പ്രശാന്ത് (46)...
- Advertisment -

Most Popular

- Advertisement -