Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്‌റു ട്രോഫി...

നെഹ്‌റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന്

ആലപ്പുഴ : എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.29.785 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍, മനോജ് പി.പി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്.

പി വി മാത്യു, ബൈജു കുട്ടനാട് എന്നിവര്‍ നേതൃത്വ നല്‍കിയ വി.ബി.സി കൈനകരിബോട്ട് ക്ലബ്ബിന്റെ വിയപുരം ചുണ്ടന്‍ (4.29.790മിനുട്ട് ) രണ്ടാം സ്ഥാനത്തെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ (4.30.13മിനുട്ട് ) മൂന്നാം സ്ഥാനത്തെത്തി. സുനീഷ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് നടുഭാഗം ചുണ്ടനെ നയിച്ചത്. കെ ജി എബ്രഹാം, ബിനു ഷാജി എന്നിവര്‍ നയിച്ച നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ (4.30.56 മിനുട്ട് ) നാലാംസ്ഥാനത്തെത്തി.

അഞ്ചു ഹീറ്റ്‌സുകളിലായിരുന്നു പ്രാഥമിക മത്സരം.ഒന്നാം ലൂസേഴ്സ് ഫൈനലിൽ തലവടി ചുണ്ടനും രണ്ടാം ലൂസേഴ്സ് ഫൈനലിൽ വലിയ ദിവാൻജിയും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടനും വിജയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രോബ–3 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : പിഎസ്എൽവി സി-59 ,പ്രോബ – 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരുന്നു വിക്ഷേപണം. ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ചയിലേക്ക്...

തെരുവുനായ ആക്രമണത്തിൽ വയോധികന് പരിക്ക്

ചെങ്ങന്നൂർ: വെൺമണിയിൽ തെരുവുനായ ആക്രമണത്തിൽ വയോധികന് പരിക്ക്. വെൺമണി കണ്ടങ്കരയിൽ കെ.എസ് ദാനിയേലിനെ (കുഞ്ഞുമോൻ 83) ആണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്. ദാനിയേലിന്റെ മുഖത്തും കാലിലുമാണ് കടിയേററത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ആയിരുന്നു...
- Advertisment -

Most Popular

- Advertisement -