Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsബെയ്‌റൂട്ടിൽ ആക്രമണം...

ബെയ്‌റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ : ആറ് പേർ കൊല്ലപ്പെട്ടു

ടെൽഅവീവ് : ബെയ്‌റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 7 പേർക്ക് പരുക്കേറ്റു. ലെബനന്റെ കൂടുതൽ ഉൾഭാഗത്തേക്ക് മുന്നേറുകയാണെന്നും 24 ഗ്രാമങ്ങളിൽനിന്നു കൂടി ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ അറിയിച്ചു.

ഹിസ്ബുല്ലയെ നേരിടാൻ ലബനനിലേക്കു കരമാർഗം നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ തങ്ങളുടെ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു.2006 നുശേഷം ആദ്യമായാണ് ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ പോരാടുന്നത്.

കഴിഞ്ഞ ദിവസം ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയത് പശ്ചിമേഷ്യയിലെ സംഘർഷ സാധ്യത വർധിപ്പിച്ചു. ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രായേലും അമേരിക്കയും അറിയിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ

കോട്ടയം: ഡാൻസാഫ് ടീം  പൊൻകുന്നത്തു നടത്തിയ പരിശോധനയിൽ 300 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ. ആസാം സ്വദേശി അസിം ചങ്മയ് (25) ആണ് പിടിയിൽ ആയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ...

കലാകാരന്മാർക്കുള്ളിൽ ഈശ്വരാംശം കുടികൊള്ളുന്നു: രജിത് കുമാർ

പത്തനംതിട്ട: ഓരോ ചെറിയ കലാകാരന്മാരുടെയും ഉള്ളിൽ ഈശ്വരാംശം നിലനിൽക്കുന്നുണ്ടെന്ന് തപസ്യ സംസ്ഥാന സംഘടനാ കാര്യദർശി രജിത് കുമാർ അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യ വേദി പത്തനംതിട്ട ജില്ല വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....
- Advertisment -

Most Popular

- Advertisement -