Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsകാശ്മീരിൽ ഭീകരർ...

കാശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ശ്രീനഗർ : ജമ്മു കാശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.ടെറിട്ടോറിയൽ ആർമിയുടെ 161-ാം യൂണിറ്റിലെ സൈനികനായ ഹിലാൽ അഹമ്മദ് ഭട്ടാണ് വീരമൃത്യു വരിച്ചത്. അനന്തനാഗിലെ പാത്രിബൽ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റിട്ടുണ്ടെന്നും വെടിയേറ്റ പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു. 

സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി ഇന്നലെ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയാണ് 2 സൈനികരെ ഭീകരർ തട്ടിക്കൊണ്ടു പോയത്. ഇതിൽ ഒരു സൈനികൻ രക്ഷപ്പെട്ടിരുന്നു .രണ്ട് വെടിയുണ്ടകളേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന്റെ ഭാഗമായി മണ്ണ് നീർ കോരൽ ചടങ്ങ്  നടന്നു

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 2ന് ആരംഭിക്കുന്ന പൈങ്കുനി ഉത്സവത്തിന്റെ  ഭാഗമായി മണ്ണ് നീർ കോരൽ ചടങ്ങ്  മിത്രാനന്ദപുരം കുളത്തിൽ നടന്നു. കുളത്തിൽ നിന്ന് ശേഖരിച്ച് ക്ഷേത്രത്തിലെത്തിക്കുന്ന മണ്ണിൽ നവധാന്യങ്ങൾ വിതറുകയും...

ആശമാരുടെ ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു

തിരുവനന്തപുരം : ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു. ആശമാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പിൻവലിച്ച് ഉത്തരവിറക്കിയത്. ആവശ്യങ്ങളിൽ ഒന്നെങ്കിലും അം​ഗീകരിച്ചതിൽ സന്തോഷമെന്നും സമരം അവസാനിപ്പിക്കില്ലെന്നും ആശാവർക്കർമാർ...
- Advertisment -

Most Popular

- Advertisement -