Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKannurപിപി ദിവ്യ...

പിപി ദിവ്യ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി : കളക്ടർ ക്ഷണിച്ചിട്ടാണ് യോഗത്തിൽ പങ്കെടുത്തതെന്ന് വിശദീകരണം

കണ്ണൂർ : കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.കണ്ണൂർ കളക്ടറാണ് യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചത്. തന്റെ സംസാരം സദുദ്ദേശ്യത്തോടെ ആയിരുന്നുവെന്നും ജാമ്യ ഹർജിയിൽ ദിവ്യ പറയുന്നു.

നവീൻ ബാബു ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നു എന്ന് ഗംഗാധരന്‍ എന്നയാളും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്ന് ദിവ്യ ജാമ്യാപേക്ഷയില്‍ പറയുന്നു.ഗുരുതരാവസ്ഥയിലുള്ള അച്ഛനടക്കം വീട്ടിലുള്ളതിനാൽ മുൻ‌കൂർ ജാമ്യം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75 -ാമത് വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി

ഇലവുംതിട്ട : മേനോൻ സ്മാരക ഗ്രന്ഥശാലയുടെ 75 -ാമത് വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി. മന്ത്രി വീണ ജോർജ്  ഒരു വർഷം നീണ്ടു നിൽക്കുന്ന  ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർ...

വി.എം. വിനുവിന്റെ പേര് 2020ലെ വോട്ടർപട്ടികയിലും ഇല്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ ഡയറക്ടർ

കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിറങ്ങിയ സംവിധായകൻ വി.എം. വിനുവിന്റെ പേര് 2020ലെ വോട്ടർപട്ടികയിലും ഇല്ലെന്ന് തദ്ദേശ സ്വയംഭരണ ജോയിൻ ഡയറക്ടറുടെ റിപ്പോർട്ട്. 2020ലെ വോട്ടർപട്ടികയിൽ ഉൾപ്പെടാതെ...
- Advertisment -

Most Popular

- Advertisement -