Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsനവീൻബാബു വിഷയത്തിൽ...

നവീൻബാബു വിഷയത്തിൽ സർക്കാർ  ഗൗരവമായാണ് അന്വേഷണം നടത്തുന്നത്:   മന്ത്രി വി ശിവൻകുട്ടി

പത്തനംതിട്ട : നവീൻബാബു വിഷയത്തിൽ സർക്കാർ വളരെ ഗൗരവമായാണ് അന്വേഷണം നടത്തുന്നതെന്ന്  മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എ ഡി എം നവീൻ ബാബുവിൻ്റെ മലയാലപ്പുഴയിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
   
നവീൻ ബാബുവിൻ്റെ മരണത്തിന് കാരണക്കാരായവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടത്. ഗവൺമെൻ്റ് വളരെ ഗൗരവമായി ഈ വിഷയത്തിൽ അന്വേഷണം നടത്തിവരികയാണ്. വളരെ പെട്ടന്ന് തന്നെ അന്വേഷണം പൂർത്തീകരിക്കും.
  
പാർട്ടി എന്ന നിലയിൽ ശക്തമായ നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്. പാർട്ടിയുടെ ഉറച്ച തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പി പി ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് രാജിവയ്പ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

അടിയന്തിരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഇപ്പോൾ തന്നെ ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ നവീൻ ബാബുവിൻ്റെ കുടുംബം അത്യപ്തി പ്രകടിപ്പിച്ചിട്ടില്ല എന്നും വി ശിവൻകുട്ടി പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർക്കിടക വാവ് ബലി : ബലിതർപ്പണത്തിന്  ഒരുക്കങ്ങൾ പൂർത്തിയായി

തിരുവല്ല : പിതൃസ്മരണയിൽ  ബലിതർപ്പണത്തിന്  സ്നാനഘട്ടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ( ഓഗസ്റ്റ് 3 ) യാണ്  കർക്കിടക വാവ് ബലി.  ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ക്രമീകരണങ്ങൾ പമ്പാ മണൽപ്പുറത്തു ഏർപ്പെടുത്തിയിട്ടുണ്ട്...

ഓപ്പറേഷൻ സൗന്ദര്യ : മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ പിടികൂടി

തിരുവനന്തപുരം : ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയിൽ മായം ചേർത്ത സൗന്ദര്യ വർധക വസ്തുക്കൾ കണ്ടെത്തിയതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. എറണാകുളത്തെ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർധക...
- Advertisment -

Most Popular

- Advertisement -