Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി സ്ഫോടനം...

ഡൽഹി സ്ഫോടനം : പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികളെന്ന് സംശയം

ന്യൂഡൽഹി : ഞായറാഴ്ച ഡൽഹി രോഹിണിയിൽ സിആർപിഎഫ് സ്‌കൂളിന് സമീപത്തെ കടയിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നിൽ ഖാലിസ്ഥാൻ വാദികളെന്ന് സംശയം. സ്‌ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ഖലിസ്താന്‍ ഭീകരരുമായി ബന്ധമുള്ള ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ ടെലിഗ്രാം അക്കൗണ്ടിലാണ് പ്രചരിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഫോടനത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയിരിക്കുന്നത്.

ഖലിസ്ഥാൻ സിന്ദാബാദ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇന്ത്യക്കെതിരെ എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ പ്രാപ്തരാണെന്ന് ഇത് തെളിയിക്കുന്നുവെന്നും വീഡിയോയ്‌ക്ക് പിന്നാലെ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനമുണ്ടായത്.ആർക്കും പരുക്കേറ്റിരുന്നില്ല.റിമോട്ടോ ടൈമറോ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധ്യതയുള്ള ഐഇഡി ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ എൻഐഎയും അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദുരന്ത മേഖലയിൽ പതിമൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു : ചാലിയാറിന്റെ തീരത്തുനിന്ന് മൃതദേഹഭാഗങ്ങൾ കണ്ടുകിട്ടി

വയനാട് : ഉരുൾപൊട്ടലിന്റെ പതിമൂന്നാം ദിവസമായ ഇന്നും മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ തിരച്ചില്‍ തുടരുന്നു.ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉള്‍പ്പെടെയുള്ളവർ വിവിധയിടങ്ങളിലെ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനായി മൂന്ന് ക്യാമ്പുകളും ഇന്ന്...

കോന്നി മെഡിക്കൽ കോളേജ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദേശം

കോന്നി : കോന്നി മെഡിക്കൽ കോളേജിലെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ സെപ്തംബർ മാസത്തോടെ പൂർത്തിയാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -