Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമലയാലപ്പുഴ വടക്കുപുറത്ത്...

മലയാലപ്പുഴ വടക്കുപുറത്ത് ക്വാറി പ്രവർത്തനം അനുവദിക്കാനാകില്ല – പ്രദേശവാസികൾ

പത്തനംതിട്ട : മലയാലപ്പുഴ വടക്കുപുറത്ത് ക്വാറി പ്രവർത്തനം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുമ്പ് പ്രദേശത്തു നിയമവിരുദ്ധമായി അംഗീകാരം നേടി ഒരു ക്വാറി പ്രവർത്തിക്കാൻ തുടങ്ങിയതുമായി ബന്ധപ്പെട്ടു പ്രദേശവാസികൾ സംഘടിച്ചു പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികളുടെ  പിന്തുണയിൽ നടന്നസമരം വിജയിക്കുകയും ക്വാറിക്ക് നിരോധന ഉത്തരവ് ലഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ ക്വാറി ഉടമ തന്റെ സ്വന്തം വസ്തുവിൽ നിന്ന് പാറ പൊട്ടിക്കാനുള്ള അനുമതി ഹൈക്കോടതിയിൽ നിന്നു സ്വന്തമാക്കി. ഇതിന്റെ പേരിൽ ക്വാറി പ്രവർത്തനം ആരംഭിക്കാനും നീക്കം നടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. വടക്കുപുറം കേന്ദ്രീകരിച്ച് ഒരുതരത്തിലും ക്വാറി പ്രവർത്തനം അനുവദിക്കാനാകില്ലെന്ന് സമരസമിതി യോഗം ചേർന്ന് തീരുമാനിച്ചു. ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ അധ്യക്ഷത വഹിച്ചു.

വി.കെ.പുരുഷോത്തമൻ, സോബി ജോൺ, ഹരിശ്ചന്ദ്രൻ നായർ, എം.എസ്.ജോൺ, ജോൺസൺ മാത്യു, ബാബുജി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാമ്പുകടി പ്രതിരോധം – ലൈഫ് ലൈൻ ആശുപത്രിയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

അടൂർ : ലൈഫ് ലൈൻ ആശുപത്രിയിൽ "പാമ്പുകടി പ്രതിരോധം മുൻകരുതലുകളും സുരക്ഷയും" എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. പ്രമുഖ സർക്കാർ അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകയും വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ്...

സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിയുടെ എബോള പരിശോധനാ ഫലം നെഗറ്റീവ്

കോട്ടയം : സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിയുടെ എബോള പരിശോധനാ ഫലം നെഗറ്റീവ്.പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലമാണ് നെഗറ്റീവായത്. എബോള സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ദക്ഷിണ സുഡാനിൽ ജോലി...
- Advertisment -

Most Popular

- Advertisement -