Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaഓട്ടോറിക്ഷ ഡ്രൈവറുടെ...

ഓട്ടോറിക്ഷ ഡ്രൈവറുടെ ഫോണും പണവും കവർന്ന കേസിൽ രണ്ട് യുവാക്കൾ പിടിയിൽ

ആറന്മുള : ഓട്ടോറിക്ഷ ഡ്രൈവറോട് 50 രൂപ ചോദിച്ചെത്തി ഇല്ലെന്ന് പറഞ്ഞപ്പോൾ  പോക്കറ്റിൽ നിന്നും ഫോണും പണവും കവർന്ന കേസിൽ രണ്ട് യുവാക്കളെ ആറന്മുള പോലീസ് പിടികൂടി.

കിടങ്ങന്നൂർ മണപ്പള്ളി സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന വല്ലന എരുമക്കാട് രമ്യാ ഭവനിൽ രാജപ്പ(68)ന്റെ പോക്കറ്റിൽ നിന്നാണ് 500 രൂപയും മൊബൈൽ ഫോണും  മോഷ്ടാക്കൾ കവർന്നത്.  ഫോണിന് 10,000 രൂപ വിലവരും

ആറന്മുള മാലക്കര താന്നിക്കുന്നിൽ വീട്ടിൽ അഭിൽ രാജ്(26),  കിടങ്ങന്നൂർ നീർവിളാകം പടിഞ്ഞാറേതിൽ എം. എ ജിതിൻകുമാർ ( അച്ചു -26) എന്നിവരാണ് അറസ്റ്റിലായത്. 19 ന് ഉച്ചകഴിഞ്ഞ്  മൂന്നരയോടെ  ഓട്ടോ സ്റ്റാൻഡിൽ ഇരിക്കുമ്പോൾ  ഇയാൾ  സുഹൃത്തും രണ്ടാം പ്രതിയുമായ ജിതിൻ കുമാറിനൊപ്പം സ്കൂട്ടറിൽ രാജപ്പന്റെ അരികിലെത്തി. സ്കൂട്ടറിൽ നിന്നിറങ്ങിവന്ന് 50 രൂപ ആവശ്യപ്പെടുകയും,  കയ്യിൽ പൈസ ഒന്നും ഇല്ല എന്ന് പറഞ്ഞ സമയം രാജപ്പന്റെ പോക്കറ്റിൽ നിന്നും പണവും മൊബൈൽ ഫോണും ബലമായി പിടിച്ചെടുത്തു .

തുടർന്ന് ജിതിൻ ഓടിച്ച സ്കൂട്ടറിന്റെ പിന്നിൽ കയറി ഇരുവരും രക്ഷപ്പെട്ടു.  രാജപ്പൻ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആറന്മുള പോലീസ് കേസെടുത്തു. പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ ജിതിന്റെ ചെങ്ങന്നൂരുള്ള വാടക വീട്ടിൽ നിന്നും പിന്നീട് കണ്ടെടുത്തു. ഇയാളെയും വാഹനവും പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

നഷ്ടമായ ഫോണിന്റെ ഐ എം എ ഐ നമ്പർ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ, പുതിയ സിം കാർഡ് ഇട്ട് ഫോൺ ഒന്നാം പ്രതി ഉപയോഗിക്കുന്നതായി കണ്ടെത്തി.  ഇയാളിൽ നിന്നും മൊബൈൽ പോലീസ് സംഘം പിടിച്ചെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാന്നി ഗേറ്റ് ബാറിൽ സംഘർഷം: 2 പേരെ  പൊലീസ് പിടികൂടി

പത്തനംതിട്ട : റാന്നിയിലെ റാന്നി ഗേറ്റ് ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിന്റെ ചുണ്ട് മറ്റൊരാൾ കടിച്ചു മുറിച്ചു. സംഭവത്തിൽ 2 പേരെ റാന്നി പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 10.45 ന് ആണ് ബാറിൽ...

രാജ്യം 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ

ന്യൂഡൽഹി : വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 6.3 ശതമാനത്തിനും 6.8 ശതമാനത്തിനുമിടയില്‍ വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വെ.കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച...
- Advertisment -

Most Popular

- Advertisement -