Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsമരുമകൻ്റെ കുത്തേറ്റ്...

മരുമകൻ്റെ കുത്തേറ്റ് വീട്ടമ്മക്ക്  പരിക്ക്

പന്തളം: മരുമകൻ്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതരമായ പരിക്ക്. പന്തളം തോന്നല്ലൂർ ഉളമയിൽ യഹിയയുടെ ഭാര്യ സീനക്ക് (46) ആണ് കുത്തേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. സീനക്ക് നെഞ്ചിലും വൈറ്റിലുമായി മൂന്നിടത്ത് കുത്തേറ്റിട്ടുണ്ട്. വീട്ടമ്മയെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ സീനയുടെ ഇളയ മകളുടെ ഭർത്താവ് അഞ്ചൽ തടിക്കാട് പെരണ്ടമൺ വയലരികിൽ ഷമീർ ഖാൻ (36)നെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. ഷമീറിൻ്റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും കണ്ടെത്തി. മകളുമായുള്ള വിവാഹബന്ധം വേർപെടുത്തുന്ന ഘട്ടത്തിലാണ് സർവേയറായ ഷമീർ ഭാര്യ വീട്ടിലെത്തിയത്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം : സ്ഥീരികരിച്ച് യുഎഇ

അബുദാബി : ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമമെന്ന് യുഎഇ സ്ഥിരീകരിച്ചു .പൈലറ്റിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു സഹ പൈലറ്റ് ഒമാന്‍ സ്വദേശിയായ...

ആറന്മുള വള്ളസദ്യ :  പമ്പാ നദിയിലെ മണ്‍പുറ്റുകള്‍  പള്ളിയോടങ്ങളുടെ യാത്രയ്ക്ക് തടസമാകുന്നു

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയും അനുബന്ധ ചടങ്ങുകളും ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്പാ നദിയിലെ മണ്‍പുറ്റുകള്‍ പൂർണമായും നീക്കം ചെയ്യാത്തത് പള്ളിയോടങ്ങളുടെ സുഗമ യാത്രയ്ക്ക് തടസമാകാൻ സാധ്യത. ചുരുക്കം ചിലപള്ളിയോടങ്ങള്‍...
- Advertisment -

Most Popular

- Advertisement -