Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeSpiritualമീനഭരണി മഹോത്സവവും...

മീനഭരണി മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ, നന്നാട് ശ്രീകോട്ടയത്ത് കാവ് ഭദ്രകാളീക്ഷേത്രത്തിലെ
മീനഭരണി മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും 30 മുതൽ ഏപ്രിൽ 10 വരെ നടക്കും. 30 ,31 ദിവസങ്ങളിൽ പറയ്‌ക്കെഴുന്നെള്ളിപ്പ് ഉണ്ടാകും.

ഏപ്രിൽ 1-ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപയജ്ഞം. രണ്ടിന് – സപ്താഹയജ്ഞം പ്രാരംഭം. ഭദ്രദീപപ്രതിഷ്ഠ ക്ഷേത്രം മേൽശാന്തി പരമേശ്വരര് ഗോവിന്ദൻ നമ്പൂതിരി നിർവ്വഹിക്കും. യജ്ഞാചാര്യൻ കൊട്ടാരക്കര ശ്രീജിത്ത് കെ. നായർ. പാങ്ങോട്ട് രാജേഷ്, പേരൂർ ചന്ദ്രശേഖരൻ നായർ എന്നിവരാണ് യജ്ഞ പൗരാണികർ.

6ന് വൈകിട്ട് 7.30 ന് മുടിയേറ്റ്. 8ന്  ഉച്ചയ്ക്ക് 1-ന് മഹാപ്രസാദമൂട്ട്, വൈകിട്ട് മൂന്നിന് അവഭൃഥസ്നാന ഘോഷയാത്ര. 9ന്  രാവിലെ 8 മുതൽ 5 വരെ ദേവീ ഭാഗവത പാരായണം, ഉച്ചയ്ക്ക് 1-ന് സമൂഹസദ്യ, വൈകിട്ട് 6.45 ന് കുങ്കുമ കലശാഭിഷേകം, 7.30 ന് നാദസ്വരക്കച്ചേരി.

മീനഭരണി ദിവസമായ ഏപ്രിൽ 10-ന് രാവിലെ 7-ന് വിശേഷാൽ കലശപൂജ തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. 8 ന് ഭജനമഠം സമർപ്പണം ,9 ന് പൊങ്കാല, 1 ന് സമൂഹസദ്യ, വൈകിട്ട് 5ന് തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിലേയ്ക്ക് തിരു എഴുന്നള്ളിപ്പ്. 7-ന് തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ നിന്നും എതിരേൽപ്പ് ഘോഷയാത്ര, രാത്രി – 10 ന് അൻപൊലി സമർപ്പണം,11-ന് പുറക്കളത്തിൽ വലിയ ഗുരുതി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അങ്കമാലിയിൽ ദമ്പതികൾ മരിച്ച നിലയിൽ : മക്കൾക്ക് പൊള്ളലേറ്റു

കൊച്ചി : എറണാകുളം അങ്കമാലിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മില്ലുപടി വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. സനലിനെ തൂങ്ങിമരിച്ച നിലയിലും സുമിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലുമാണ്...

പി.സി ചാക്കോ എൻ.സി.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : എൻ.സി.പി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച് പി.സി ചാക്കോ.ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് പി.സി.ചാക്കോ രാജിക്കത്തു നല്‍കിയെന്നാണ് റിപ്പോർട്ടുകൾ .നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് പി.സി ചാക്കോ. എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച്...
- Advertisment -

Most Popular

- Advertisement -