Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeSpiritualഡോ. ജോസഫ്...

ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ സ്മാരക പ്രഭാഷണം

തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനായും എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായും പ്രവർത്തിച്ച ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥമുള്ള നാലാമത് സ്മാരക പ്രഭാഷണം നവംബർ 7ന് വൈകിട്ട് 4 ന്  കൊട്ടാരക്കര പനവേലി ബഥേൽ മാർത്തോമ്മാ പള്ളിയിൽ നടക്കും.

ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ്, കർദ്ദിനാൾ ഡോ. ബസേലിയോസ് മാർ ക്ലിമിസ് കാതോലിക്കാ ബാവ സ്മാരക പ്രഭാഷണം നടത്തും. 

സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, ഇടവക വികാരി റവ. രാജു തോമസ് എന്നിവർ നേതൃത്വം നൽകും. പനവേലി ബഥേൽ മാർത്തോമ്മാ, മൈലം ക്രിസ്തോസ് മാർത്തോമ്മാ എന്നീ ഇടവകകളുടെ ഗായക സംഘങ്ങൾ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരണം

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14-കാരൻ മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ഷാദാബാണ് മരിച്ചത്. വാഴക്കാട് ​ഗവൺമെന്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. രണ്ടുദിവസം മുൻപ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചാണ് മഞ്ഞപ്പിത്തം...

ഉഷ്ണതരംഗ സാഹചര്യം: മേയ് ആറു വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം : നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല പാലക്കാട്, തൃശ്ശൂർ,...
- Advertisment -

Most Popular

- Advertisement -