Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsക്രിമിനൽ കേസുകളിലെ...

ക്രിമിനൽ കേസുകളിലെ പ്രതി വെട്ടുകേസിൽ പിടിയിൽ

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് വെട്ടുകേസിൽ പിടിയിലായി. കുമ്പഴ നാൽക്കാലിക്കൽപ്പടി തൊണ്ടിയാനിക്കുഴി വീട്ടിൽ സഞ്ജു (22) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. മൈലപ്ര കുമ്പഴ തൊണ്ടിയാനിക്കുഴി വീട്ടിൽ സുഭാഷി(42)നെ വീട്ടിൽ കയറി വെട്ടുകത്തി കൊണ്ട് വെട്ടിയ കേസിലാണ് അറസ്റ്റ്.

സഞ്ജുവിനെതിരെ പോലീസിൽ പരാതി കൊടുത്തതിന്റെ വൈരാഗ്യത്താലായിരുന്നു ആക്രമണം. വെള്ളി രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അസഭ്യം വിളിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും കയ്യിൽ കരുതിയ വെട്ടുകത്തി കൊണ്ട് തലയ്ക്ക് നേരേ വെട്ടുകയായിരുന്നു. സുഭാഷ് ഇടതുകൈകൊണ്ട് തടഞ്ഞപ്പോൾ വിരലുകൾക്ക് പരിക്കേറ്റു. ഇയാളുടെ മൊഴിപ്രകാരം  കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്കായുള്ള അന്വേഷണത്തിൽ നാൽക്കാലിക്കൽ പടിയിൽ സംശയകരമായി സാഹചര്യത്തിൽ കണ്ട് പിടികൂടാൻ ശ്രമിച്ചപ്പോൾ ഓടി രക്ഷപ്പെടാൻ മുതിർന്നു.

സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.  പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 2020 മുതൽ രജിസ്റ്റർ ചെയ്ത 6 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സഞ്ജു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ ടി സി ഓണം സ്പെഷ്യൽ സർവ്വീസുകൾക്കുള്ള ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: കെ എസ് ആർ ടി സി ഓണം സ്പെഷ്യൽ സർവ്വീസുകൾക്കുള്ള  ബുക്കിംഗ് ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ആഗസ്റ്റ്  29 മുതൽ സെപ്റ്റംബർ 15  വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും...

മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ അക്കൗണ്ട് കോടതി മരവിപ്പിച്ചു

എറണാകുളം:മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടു.അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് .ചിത്രത്തിന്‍റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും പാർട്ണർ ഷോൺ...
- Advertisment -

Most Popular

- Advertisement -