Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പ നദിയെ...

പമ്പ നദിയെ സംരക്ഷിക്കാന്‍ വൈചാരിക സദസ്

പത്തനംതിട്ട : പമ്പ നദിയെ വീണ്ടെടുക്കാന്‍ ഈ മനോഹര തീരത്ത് എന്ന പേരിൽ ആറന്മുളയില്‍ വൈചാരിക സദസ് സംഘടിപ്പിച്ചു. പമ്പയെ സംരക്ഷിക്കാന്‍ വിശദമായ ആക്ഷന്‍ പ്ലാന്‍ വേണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ വൈചാരിക സദസ്സില്‍ നിര്‍ദേശിച്ചു.ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ (എസ്ഡബ്ല്യൂഎം) ആദര്‍ശ് പി കുമാര്‍ പങ്കെടുത്തു.

പമ്പാ നദി സംരക്ഷണം ജനകീയ പങ്കാളിത്തത്തോടെ സമയബന്ധിതമായി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പമ്പയുടെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ മനുഷ്യന്റെ വിവേകത്തോടെയുളള ഇടപെടല്‍ ആവശ്യമാണ്. പമ്പ പോലെ വിശ്വാസത്തിന്റെയും പൈതൃകത്തിന്റെ പ്രതീകമായ നദി മാലിന്യവാഹിനിയായി മാറുന്നത് മനുഷ്യകുലത്തിന് അപകടമാണ്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങള്‍ പൂര്‍ണമായും ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണം.

പമ്പ പരിശുദ്ധമായി ഒഴുകാന്‍ ജനങ്ങള്‍ കൈകോര്‍ത്ത് മുന്നിട്ടിറങ്ങണമെന്ന് ചലച്ചിത്രഗാന രചയിതാവ് രാജീവ് ആലുങ്കല്‍ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകന്‍ എസ് ഡി വേണുകുമാറായിരുന്നു മോഡറേറ്റര്‍. മാധ്യമപ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സജിത് പരമേശ്വരന്‍ ‘പമ്പ നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയാവതരണം നടത്തി. തപസ്യ കലാ സാഹിത്യ വേദി, വിവിധ പരിസ്ഥിതി- സന്നദ്ധ സംഘടനകള്‍ തുടങ്ങിവർ വൈചാരിക സദസ്സിന്റെ ഭാഗമായി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രി കോൺഗ്രസിനെ മാത്രം ആക്രമിക്കുന്നു -പ്രിയങ്ക ഗാന്ധി

പത്തനംതിട്ട: മുഖ്യന്ത്രി പിണറായി വിജയൻ കോൺഗ്രസിനെ മാത്രമാണ് ആക്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. പത്തനംതിട്ടയിൽ ആന്റോ ആൻ്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ . കേരളത്തിൽ കർഷകർക്ക് നെല്ലിന് ന്യായമായ വില ലഭിക്കുന്നില്ല, മത്സ്യത്തൊഴിലാളികൾ...

ശബരിലയിൽ കോസ്‌റ്റ് ഗാർഡിൻ്റെ ഹെലികോപ്ടർ പറത്തിയ സംഭവം:  പമ്പ പൊലീസ് കേസെടുത്തു

പത്തനംതിട്ട: ശബരിലയിൽ സന്നിധാനത്തിന് മുകളിലൂടെ കോസ്‌റ്റ് ഗാർഡിൻ്റെ ഹെലികോപ്ടർ പറന്നതിൻ്റെ അടിസ്‌ഥാനത്തിൽ പമ്പ പൊലീസ് കേസെടുത്തു.  അനുമതി ഇല്ലാതെ ഹെലികോപ്ടർ പറത്തിയതിനാണ് കേസ് എടുത്തതെന്ന് പമ്പ പൊലീസ് അറിയിച്ചു. വ്യാഴം ഉച്ചയ്‌ക്ക് 12 ന്...
- Advertisment -

Most Popular

- Advertisement -