Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruബംഗളുരുവിൽ ഇലക്ട്രിക്...

ബംഗളുരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ തീപിടിത്തം : ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു : ബെംഗളുരുവിൽ ഇലക്ട്രിക് വാഹന ഷോറൂമിൽ നടന്ന തീപിടിത്തത്തിൽ ജീവനക്കാരി വെന്തുമരിച്ചു .45ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു. സ്ഥാപനത്തിലെ കാഷ്യർ പ്രിയ (20) യാണ് മരിച്ചത്. ബെംഗളൂരുവിലെ ഡോ രാജ്കുമാർ റോഡിലെ മൈ ഇവി സ്റ്റോറിൽ വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്.

തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. അഞ്ച് ജീവനക്കാർ രക്ഷപ്പെട്ടു . പ്രിയ ഇരുന്ന ക്യാബിനിൽ തീയും പുകയും നിറഞ്ഞതിനാൽ രക്ഷപെടാനായില്ല.അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടില്‍ അതിക്രമിച്ചുകയറി 20-കാരിയെ പീഡിപ്പിക്കാൻ ശ്രമം : കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : മം​ഗലപുരത്ത് പട്ടാപ്പകൽ വീട്ടില്‍ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലം സ്വദേശികള്‍ കസ്റ്റഡിയില്‍. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. വീടിന്റെ സമീപത്ത് കേബിൾ ജോലിക്കെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ്...

ബം​ഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു :അഞ്ച് മരണം, 25 പേർക്ക് പരിക്ക്

കൊൽക്കത്ത : പശ്ചിമ ബം​ഗാളിൽ ഡാർജിലിങ് ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. 25-ഓളം പേർക്ക് പരിക്കുണ്ട്.സിലി​ഗുരി സബ്ഡിവിഷനിലെ രം​ഗപാണി റെയിൽവേ സ്റ്റേഷന് സമീപം റൂയിധാസയിൽ വച്ചാണ് ഇന്നു...
- Advertisment -

Most Popular

- Advertisement -