Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiമന്ത്രി സജി...

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി : മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി .സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും റിപ്പോർട്ട് അം​ഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളി. കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പെൻഡ്രൈവ്, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ ഫോറൻസിക് ഫലം വരുന്നതിന് മുമ്പാണ് കേസിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴികൾ മാത്രമാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കൊച്ചി സ്വദേശിയായ അഭിഭാഷകന്റെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആയുഷ് സ്ഥാപനങ്ങളെ ശാക്തീകരിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ : ആയുഷ് സ്ഥാപനങ്ങളെ ശാക്തീകരിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ആയുഷ് വിഭാഗത്തിലെ ഒരു സ്ഥാപനത്തിനും എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നില്ല. കേരളമാണ്...

വാൾമാർട്ടിലൂടെ കയറുൽപ്പന്നങ്ങളുടെഅന്താരാഷ്ട്ര വിപണി കൂടുതൽ വിപുലീകരിക്കാനാകും-മന്ത്രി പി.രാജീവ്

ആലപ്പുഴ : കയർ കോർപ്പറേഷന്റെ ഉത്പന്നങ്ങൾ അമേരിക്കയുടെ വാൾ മാർട്ടിന്റെ  ഗോഡൗണിലേക്ക് നൽകി തുടങ്ങുന്നതോടെ കയറിന്റെ  അന്താരാഷ്ട്ര കമ്പോളത്തിലേക്കുള്ള  വലിയൊരു ചുവടുവെപ്പാണ് സാധ്യമാവുന്നതെന്ന്  വ്യവസായ-നിയമ-കയർ വകുപ്പ്  മന്ത്രി പി.രാജീവ് പറഞ്ഞു. വാൾമാർട്ട് ഓൺലൈൻ...
- Advertisment -

Most Popular

- Advertisement -