Thursday, December 12, 2024
No menu items!

subscribe-youtube-channel

HomeNewsപമ്പയും ശരണ...

പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ ഭക്തർ ശ്രദ്ധിക്കണം : ദേവസ്വം ബോർഡ്

ശബരിമല : ശബരിമല തീർഥാടകർ സന്നിധാനവും പമ്പയും ശരണ പാതയും മലിനമാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ഭക്ഷണാവശിഷ്ടങ്ങളുൾപ്പെടെയുള്ള മാലിന്യങ്ങൾ വിടെ നിക്ഷേപിക്കരുത്. ഇരുമുടിക്കെട്ടിൽ പ്ളാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കരുത്. വന്യജീവികളെ ശല്യം ചെയ്യുകയോ അവയ്ക്ക് ഭക്ഷണ പദാർഥങ്ങൾ നൽകുകയോ ചെയ്യരുത്. പമ്പയിലും ശരണപാതയിലും സന്നിധാനത്തും സജ്ജീകരിച്ചിട്ടുള്ള ശൗചാലയങ്ങൾ ഉപയോഗിക്കണം. സുരക്ഷിതവും സുഗമവുമായി തീർഥാടനം നടത്തുന്നതിന് സർക്കാരും ദേവസ്വം ബോർഡും ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങളോട് ഏവരും സഹകരിക്കണമെന്നും ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കും

തിരുവനന്തപുരം : കേരള സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജങ്ങളുടെ...

മലങ്കര മെത്രാപ്പോലീത്താ പദവിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച്  കാതോലിക്കാ ബാവാ

പരുമല : മലങ്കര മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടതിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പരുമലയില്‍  കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന അനുമോദന...
- Advertisment -

Most Popular

- Advertisement -