Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsവിദ്യാർത്ഥികൾ തമ്മിൽ...

വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം : തടയാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനും പി.ടി.എ പ്രസിഡന്റിനും മര്‍ദനം

തിരുവനന്തപുരം : കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.തടയാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനും പി.ടി.എ പ്രസിഡന്റിനും മര്‍ദനമേറ്റു.സ്‌കൂളിലെ പ്ലസ് വണ്‍ – പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മിലാണ് ആക്രമം ഉണ്ടായത്.തടയാന്‍ ശ്രമിച്ച സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പ്രിയയ്ക്കും പി.ടി.എ പ്രസിഡന്റ് രാഘവ ലാലിനുമാണ് പരിക്കേറ്റത്.

ഇന്ന് രാവിലെയാണ് സംഭവം.വിദ്യാര്‍ഥികള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കാൻ ഇവരെ ചര്‍ച്ചയ്ക് വിളിച്ചതായിരുന്നു. ഇതിനിടെയാണ് വീണ്ടും തർക്കമുണ്ടാവുകയും കസേരയെടുത്ത് വിദ്യാര്‍ഥികൾ പരസ്പരം ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടി ഹണി റോസിനെതിരെ സൈബർ ആക്രമണം : ഒരാള്‍ അറസ്റ്റില്‍, 30 പേർക്കെതിരെ കേസ്

കൊച്ചി : സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍.30 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തു.എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ദ്വയാര്‍ഥ പ്രയോഗം നടത്തി ഒരാൾ പിന്നാലെ...

കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട്

പത്തനംതിട്ട : ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍  പരമാവധി 30 ദിവസം വരെ നിയമിക്കുന്നു....
- Advertisment -

Most Popular

- Advertisement -