Thursday, April 16, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന വയോജന...

സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കും

തിരുവനന്തപുരം : കേരള സംസ്ഥാന വയോജന കമ്മീഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജങ്ങളുടെ ജീവിത പ്രയാസങ്ങൾ പരിഗണിച്ച് അവ അടിയന്തിരമായി അഭിസംബോധന ചെയ്യുന്നതിനും കമ്മീഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്നത്തിനുമാണ് ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.

നിർദ്ദിഷ്ട ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിധേയമായി വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി മാർഗനിർദ്ദേശങ്ങൾ നൽകുക, സഹായിക്കുക, എന്നതാണ് ലക്ഷ്യം. അവർക്ക് പുനരധിവാസം ആവശ്യമുള്ളിടത്ത് സർക്കാരുമായി സഹകരിച്ച് അത് സാദ്ധ്യമാക്കുക, ഏതെങ്കിലും തരത്തിലുള്ള നിയമസഹായം ആവശ്യമുള്ളിടത്ത് ആയത് ലഭ്യമാക്കുക, വയോജനങ്ങളുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക, സർക്കാർ കാലാകാലങ്ങളിൽ കമ്മീഷനെ ഏൽപ്പിച്ച് നൽകുന്ന ചുമതലകൾ നിർവ്വഹിക്കുക എന്നിവയാണ് കമ്മീഷന്റെ കർത്തവ്യമായിരിക്കുക.

കമ്മീഷനിൽ സർക്കാർ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയർപേഴ്‌സണും മൂന്നിൽ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കും . ചെയർപേഴ്‌സൺ ഉൾപ്പെടെ കമ്മീഷനിൽ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങൾ ആയിരിക്കും. അവരിൽ ഒരാൾ പട്ടികജാതികളിലോ പട്ടികഗോത്ര വർഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാൾ വനിതയും ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.സർക്കാർ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളാവും കമ്മീഷൻ സെക്രട്ടറി.

കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും. ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി അവർ സ്ഥാനം ഏറ്റെടുത്ത തീയതി മുതൽ മൂന്ന് വർഷം വരെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മകരവിളക്ക്: ഓൺലൈൻ റൂം ബുക്കിംഗ് നാളെ ആരംഭിക്കും: ഇന്ന്  51,010 അയ്യപ്പഭക്തർ ദർശനത്തിനെത്തി

ശബരിമല: ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 12, 13, 14 തീയതികളിൽ ശബരിമല സന്നിധാനത്ത് റൂം ബുക്ക് ചെയ്തു താമസിക്കാൻ ആഗ്രഹിക്കുന്ന അയ്യപ്പഭക്തർക്ക്  നാളെ (11) മുതൽ ഓൺലൈനായി റൂം ബുക്ക് ചെയ്യാം. WWW.onlinetdb.com എന്ന...

മോദി 3.0 : മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി

ന്യൂഡൽഹി : മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.തുടർച്ചയായ മൂന്നാം വട്ടം നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.രാഷ്ട്രപതി ഭവനിൽ 7.20ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു.വിവിധ രാഷ്ട്രത്തലവന്മാരും...
- Advertisment -

Most Popular

- Advertisement -